മയ്യില്‍: നാടകാഭിനയത്തിന്റെ ആഴങ്ങള്‍ ആകാംക്ഷയോടെ കേള്‍ക്കാനും പരിശീലിക്കാനുമായി കുട്ടികള്‍ കൂട്ടത്തോടെയെത്തുകയാണ് ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിലേക്ക്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി നടന്നു വരുന്ന നടനവീട് നാടക പരിശീലനക്കളരി എറണാകുളം ആല കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകനും അഭിനേതാവുമായ സോജന്‍ റോസമ്മയാണ് നയിക്കുന്നത്. വ്യക്തിത്വ വികസനം, ഭാഷാ കേളി തുടങ്ങിയവയും പരിശീലനത്തിലുണ്ട്. ഒരാഴ്ചക്കാലമായി നടന്നു വരുന്ന ക്യാമ്പിന്‍രെ സമാപനവും നാടകങ്ങളുടെ അവതരണവും 17-ന് ഞായറാഴ്ച നടത്തും.

Post a Comment