മയ്യില്‍: പെരുമാളിന്റെ തൃക്കലാശാട്ടിന് നെയ്യമൃതെഴുന്നള്ളിക്കുന്ന കുറ്റിയാട്ടൂര്‍ പാതിരിയാട് നെയ്യമൃത് സംഘം വേറെവെപ്പ് തുടങ്ങി. നെയ്യാട്ടം നടത്താനവകാശികളായ തമ്മേങ്ങാടന്‍ കുടുംബത്തിലെ വേടിയേര, ചന്ത്രോത്ത്, താഴെ ഒടവര, മീത്തലെ ഒടവര എന്നീ തറവാടുകളിലുള്ളവരാണ് കലശപ്പാത്രം എഴുന്നള്ളത്ത് നടത്തുക. മൂത്ത നമ്പ്യാര്‍ വേടിയേര ചന്ത്രോത്ത് വിജയന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ 21 അംഗങ്ങളാണ് ഇക്കുറിയുള്ളത്. വീടുകളില്‍ വ്രതത്തില്‍ കഴിഞ്ഞതിനുശേഷമുള്ള രണ്ടാം ഘട്ടമായ വേറെവെപ്പ് കുറ്റിയാട്ടൂരിലെ പ്രമുഖ തറവാടുകളില്‍ ഭക്ഷണം തയ്യാറാക്കി കഴിക്കുന്നതാണ് വേറെവെപ്പ് ചടങ്ങ്. 22 -ന് മഠത്തില്‍ കയറും. 26-ന് നെയ്യ് നിറച്ച് കലശപ്പാത്രവുമായി കാല്‍നടയായാണ് സംഘം കൊട്ടിയൂരേക്ക് പുറപ്പെടുക.
Post a Comment