മയ്യില്‍: തുടര്‍ച്ചയായി എട്ടാം വര്‍ഷവും പത്താം തരം ഫലത്തില്‍ നൂറുമേനി കൈവിടാതെ ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 195 വിദ്യാര്‍ഥികളാണ് ഇക്കുറി പത്താം തരം പരീക്ഷയെഴുതിയത്. ഇതില്‍ 27 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് നേടുകയും ചെയ്തു. 12 വിദ്യാര്‍ഥികള്‍ക്ക് ഒന്‍പത് വിഷയങ്ങളില്‍ എ പ്ലസ് നേട്ടം ലഭിച്ചു.
ഉപജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വര്‍ഷങ്ങളായി ചാമ്പ്യന്‍പട്ടം ലഭിക്കുന്നതും ഈ വിദ്യാലയത്തിനാണ്. സ്‌കൂളിനെയും പൊതു സമൂഹത്തെയും ബന്ധിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്റെ പ്രതിഫലനമാണിതെന്ന് പ്രഥമാധ്യാപകന്‍ എം.സി. ശശീന്ദ്രന്‍ പറഞ്ഞു. വായനപൂരം, ശാസ്ത്രവിദ്യാഭ്യാസ പ്രദര്‍ശനം എന്നിവ മികച്ച നിലവാരം പൂലര്‍ത്തിയ പരിപാടികളായിരുന്നു.

Post a Comment