Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വേൾഡ് പവർ ലിഫ്റ്റിംഗ് ജേതാക്കൾക്ക് കണ്ണൂരിൽ ഉജ്വല സ്വീകരണം നൽകി

വേൾഡ് പവർ ലിഫ്റ്റിംഗ് ജേതാക്കൾക്ക് കണ്ണൂരിൽ ഉജ്വല സ്വീകരണം നൽകി

കണ്ണൂർ: ഗോവയിൽ വെച്ച് നടന്ന വേൾഡ് പവർ ലിഫ്റ്റിംഗ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജേതാക്കളായ കണ്ണൂർ യുവഹൃദയ ഹെൽത്ത് ക്ലബ്ബിലെ സദാനന്ദൻ സി കെ, സായി സന്തോഷ്, കുട്ടി അലി, വിവേക് മേനോൻ എന്നിവർക്കും സ്വർണ്ണ മെഡൽ, വിഷ്ണു നിത്യാനന്ദ സിൽവർ മെഡൽ, ജഗന്നാഥ് ചാമ്പ്യൻ ഓഫ് പട്ടം, സ്വർണ്ണമെഡൽ എന്നിവ നേടിയവർക്ക് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ ഉജ്വല സ്വീകരണം നൽകി.

ഈ ടീമിലെ എല്ലാ ലിഫ്റ്റർമാരും ദേശീയവും അന്തർദേശീയവുമായ മത്‌സരങ്ങളിൽ ചാമ്പ്യന്മാരായി മികവ് തെളിയിച്ചവരാണ്.

ജയസൂര്യൻ മുരളി, ശൈലേഷ്, ഫൈസൽ, പ്രവീൺ, അശോക് കുമാർ, കെ.വി മഹേഷ്, രത്നാകരൻ എന്നിവർ ആശംസ നേർന്നു. ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ഫെഡറേഷൻ കണ്ണൂർ യൂണിറ്റ്, ജില്ലാ മാസ്‌റ്റേഴ്‌സ് സ്പോർട്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.

0/Post a Comment/Comments