മയ്യില്‍: മാണിയൂര്‍ കിഴക്കന്‍ കാവിലെ പാട്ടും കളിയാട്ടമഹോല്‍സവവും തുടങ്ങി. 25 വരെയാണ് പരിപാടികള്‍. തന്ത്രി പൂന്തോട്ടം പുടയൂരില്ലത്ത് പാണ്ഢുരംഗന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മിത്വത്തിലാണ് ചടങ്ങുകള്‍. 14-ന് സുബ്ഹമ്ണ്യസ്വാമി ക്ഷേത്രത്തില്‍ നിറമാല. രാത്രി എഴിന് കിഴക്കന്‍ കാവില്‍ തിരുവത്താഴത്തിന് അരിയളവ്. എട്ടിന് തിരുവത്താഴ പൂജ. 15-ന് രാവിലെ ആറിന് പാടിഇല്ലം വക വിശേഷാല്‍ പൂജകള്‍, വൈകീട്ട് അഞ്ചിന് കളംവരയല്‍. രാത്രി പത്തിന് ദേവീ പൂജ. 11-ന് കളംപൂജ. 11.30 -ന് കലംപാട്ട്. 16-ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍. വൈകീട്ട് അഞ്ചിന് കളംവരയലും പാട്ടും. രാത്രി പത്തിന് ദേവീപൂജ. 17-ന് രാവിലെ ഏഴിന് കളംവരയല്‍. എട്ടിന് കളത്തിലരിയും പാട്ടും. 23-ന് വൈകീട്ട് നാലിന് കലവറ നിറക്കല്‍ ഘോഷയാത്ര. രാത്രി പത്തിന് ഭഗവതിയുടെ തോറ്റം. വൈകീട്ട് നാലിന് തുലാഭാരം തൂക്കല്‍. രാത്രി പത്തിന് ഭഗവതിയുടെ അന്തിതോറ്റം. 11-ന് ഭൂതത്താന്‍ തിരുവടിയുടെ തോറ്റം. 12-ന് ഭൂതത്താന്‍ തിരുവടി. ഉച്ചക്ക് ഒന്നിന് തോറ്റം. 25-ന് രാവിലെ ഏഴിന് ഭഗവതിയുടെ തിരുമുടി നിവരല്‍. രാവിലെ ഒന്‍പത് മുതല്‍ പ്രസാദ സദ്യ. ഉച്ചക്ക് തുലാഭാരം തൂക്കല്‍. തുടര്‍ന്ന് കലശം.

Post a Comment