Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിലെതിരുവപ്പന മഹോത്സവം സമാപിച്ചു

കടൂർ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിലെതിരുവപ്പന മഹോത്സവം സമാപിച്ചു

മയ്യിൽ: കടൂർ ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിലെ തിരുവപ്പന മ ഹോത്സവം സമാപിച്ചു. മൂന്നു ദിവസങ്ങളിലായാണ് പരിപാടി നടന്നത്. സാംസ്‌കാരിക സമ്മേളനം പഞ്ചായത്തംഗം പിട്ടൻ രാജേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി നെക്കോത്ത് ചന്ദ്ര സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം വൈസ് പ്രസിഡൻ്റ് എം. രാഘവൻ, പ്രസിഡൻ്റ് എം. പുരുഷോത്തമൻ , സെക്രട്ടറി കനിക്കോട്ട് സനൂപ്, ബാബു പണ്ണേരി തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രം മാതൃസമിതി, വേളം സിദ്ധി വിനായക, തപസ്യ മയ്യിൽ, ശിവദം കാനച്ചേരി, നീലാംബരി കണ്ണാടിപ്പറമ്പ്, ടോപ്പ് ടെൻ മയ്യിൽ കരോക്കേ സംഘം, ഒറവയൽ അങ്കണവാടി, ജ്വാലാമുഖി ചട്ടുകപ്പാറ, നിരഞ്ജന ആൻഡ് കല്യാണി ബിജു വയലിൻ കച്ചേരി, ഒറവയൽ ഗാലക്‌സി, പ്രദേശ വാസികൾ എന്നിവരുടെ കലാപരിപാടികൾ നടന്നു.

0/Post a Comment/Comments