Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അപകടക്കെണിയായ എട്ടേയാര്‍ -മയ്യില്‍ റോഡിലെ കുഴികളില്‍ താറിങ്ങ് നടത്തി പഞ്ചായത്തംഗങ്ങള്‍

അപകടക്കെണിയായ എട്ടേയാര്‍ -മയ്യില്‍ റോഡിലെ കുഴികളില്‍ താറിങ്ങ് നടത്തി പഞ്ചായത്തംഗങ്ങള്‍



 മയ്യില്‍:  മെക്കാഡം താറിങ്ങ്  അടര്‍ന്നു മാറിയ ഭാഗങ്ങള്‍ അപകടക്കെണിയായതിനെ തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും നാട്ടുകാരും അറ്റകുറ്റ പ്രവൃത്തി നടത്തി. ചാലോട് -മയ്യില്‍ പ്രധാന റോഡില്‍ എട്ടേയാര്‍ ഇറക്കത്തിലാണ് നിരവധി അപകടങ്ങള്‍ക്കിടയാക്കിയ താറിങ്ങിലെ വിള്ളല്‍ വില്ലനായത്.   കരാറുകാരനായ മുല്ലക്കൊടിയിലെ ആര്‍.പി. ഷംസുദ്ധീന്റെ സഹകരണത്തോടെയാണ് മയ്യില്‍  പഞ്ചായത്തംഗങ്ങളായ ഉന്നലാങ്കണ്ടി നിസാര്‍, കെ. അജയന്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്തംഗം യൂശഫ് പാലക്കല്‍ എന്നിവര്‍ പ്രവൃത്തി നടപ്പിലാക്കിയത്. കണ്ടക്കൈ റോഡ് കവല മുതല്‍ എട്ടേയാര്‍ വരെയുള്ള ഭാഗത്തെ കുഴികളാണ് താറിങ്ങ് നടത്തിയത്. അപകടങ്ങള്‍ പതിവായതോടെ നിരവധി പരാതികളാണ് ഇവിടെ നിന്നുണ്ടായിരുന്നത്.
ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തില്‍ പെടുന്നവരിലേറെയും. കഴിഞ്ഞ ദിവസം മയ്യിലേക്ക് വരികയായിരുന്ന മലപ്പട്ടത്തെ യുവതിക്കാണ് ഇവിടെ വെച്ച് സാരമായ പരിക്കേറ്റത്.  വാഹനവുമായി വരുന്നവര്‍ ഇവിടെയെത്തുമ്പോള്‍ പെട്ടെന്ന്  വലത്തോട്ടേക്ക് തെന്നിമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടങ്ങള്‍ക്കിടയാക്കിയിരുന്നത്.

0/Post a Comment/Comments