Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കവിതാ സമാഹാരം പ്രകാശനം ചെയ്തു

കവിതാ സമാഹാരം പ്രകാശനം ചെയ്തു

മുംബൈ മലയാളിയായിരുന്ന ശ്രീ.കെ.വി. സഹദേവന്റെ ദ്വിതീയ കവിതാ സമാഹാരമായ "പാഞ്ചജന്യം" മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച രാധാകൃഷ്ണൻ മാണിക്കോത്ത് നാറാത്ത് പുതിയ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് പ്രമുഖ രാഷ്ട്രീയ നേതാവും നാടക നടനുമായ ശ്രീ.ഒ.നാരായണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും വ്യാപകമായ ലഹരി ഉപയോഗത്തിനും എതിരെയുള്ള താക്കീതാണ് തന്റെ കവിതകളിലൂടെ സഹദേവൻ നൽകിയിരിക്കുന്നതെന്നും രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധിയുടെ വധത്തോടെ ദിവ്യപുരുഷന്റെ നികത്താനാകാത്ത കുറവ് കവിതയിലൂടെ നമ്മെക്കാണിക്കുന്ന കവി സമൂഹത്തിന്റെ നന്മക്കായാണ് പ്രാർത്ഥിക്കുന്നതെന്നും ശ്രീരാധാകൃഷ്ണൻ മാസ്റ്റർ ചൂണ്ടിക്കാണിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സുധീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീമതി ദിവ്യാ സുനിൽ സ്വാഗതം ആശംസിച്ചു. ശ്രീമാൻ മാർ വി. രജിത്ത്, ഒ നാരായണൻ, സി.എച്ച് സജീവൻ, കെ.സി.രാജൻ, സി.എച്ച്. സന്തോഷ് കുമാർ, ശ്രീമതി സിന്ധു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.കെ വി. സഹദേവൻ കൃതജ്ഞത പറഞ്ഞു.

0/Post a Comment/Comments