മയ്യില്‍: സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി. ആര്‍.സി.യും ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് കുട്ടികള്‍ക്കായി വായനശാലകളില്‍ സംഘടിപ്പിക്കുന്ന വായനച്ചങ്ങാത്തം പരിപാടി തുടങ്ങി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ.കെ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. അവധിക്കാലത്ത് സര്‍ഗ്ഗാത്മകതയിലൂടെ വായനശീലം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. വായനശാല പ്രസിഡന്റ് യു.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ബി.പി.സി. എം.വി. നാരായണന്‍, ലൈബ്രറി കൗണ്‍സില്‍ അംഗം വി.എം.വിമല, എ. പ്രഭാകരന്‍, കെ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. ഹരിദാസന്‍ ക്ലാസ്സ് നയിച്ചു. കുട്ടുകളുടെ വായനാനുഭവം, പുസ്തക പരിചയം, എഴുത്തുകാരുമായി സംവാദം എന്നിവയും നടക്കും. 21-ന് രാവിലെ പത്തിന് കണ്ടക്കൈ കൃഷ്ണപ്പിള്ള വായനശാലയില്‍ എം.വി. നാരായണന്‍ ഉദ്ഘാടനം ചെയ്യും

Post a Comment