മയ്യില്‍: കടൂര്‍ തെരു ഗണപതി ക്ഷേത്രത്തിലെ സഹസ്രാഭിഷേക പകല്‍വിളക്കും നിറമാല മഹോത്സവവും 18,19 തീയ്യതികളിലായി നടക്കും. 18-ന് രാത്രി ഏഴിന് കലാസന്ധ്യ. എട്ടിന് അമൃത ടി.വി. ഫെയിം ശിീവാര്‍ച്ചന വേശാല ടീം അവതരിപ്പിക്കുന്ന നൃത്തസംഗീത വിരുന്ന്. 19-ന് രാവിലെ ആറിന് കലശാട്ട്. തുടര്‍ന്ന് തന്ത്രി അരക്കന്‍ പ്രജിത്തിന്റെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍. രാവിലെ പത്തിന് സഹസ്രാഭിഷേകം. ഉച്ചക്ക് ഒന്നിന് പകല്‍വിളക്ക്. രണ്ടിന് തേങ്ങ ഉഠക്കല്‍ കര്‍മ്മം. വൈകീട്ട് നാലിന് തുലാഭാരം തൂക്കല്‍. രാത്രി ഏഴിന് തായമ്പക. 11-ന് തിരുവുടയാട എഴുന്നള്ളത്ത്. 20-ന് പുലര്‍ച്ചെ ഒന്നിന് ചുറ്റുവിളക്ക്. രണ്ടിന് വിതാനം കയ്യേല്‍ക്കല്‍.

Post a Comment