Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ.എസ്.ടി.എ. സംസ്ഥാന തല മികവുല്‍സവം സംഘടിപ്പിച്ചു

കെ.എസ്.ടി.എ. സംസ്ഥാന തല മികവുല്‍സവം സംഘടിപ്പിച്ചു

കണ്ണൂര്‍:  കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍( കെ.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി വിവിധ വിദ്യാലയങ്ങളിലെ ക്‌ളാസ്സുകളില്‍ നടപ്പിലാക്കിയ അക്കാദമിക മുന്നേറ്റ പദ്ധതിയുടെ സമാപനം കണ്ണൂരില്‍ സംഘടിപ്പിച്ചു. മികവുല്‍സവം എന്ന പേരിൽ ശിക്ഷക് സദനില്‍ നടന്ന പരിപാടി എസ്.സി.ഇ.ആര്‍.ടി. ഡയരക്ടര്‍ ഡോ. ആര്‍.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എസംസ്ഥാന പ്രസിഡന്റ് എ.കെ. ബീന അധ്യക്ഷത വഹിച്ചു. സംസ്ഥാന അക്കാദമിക് സബ് കമ്മിറ്റി കണ്‍വീനര്‍ കെ.സി. മഹേഷ് പദ്ധതി വിശദീകരണം നടത്തി. ജനറല്‍ സെക്രട്ടറി ടി.കെ.എ.ഷാഫി, ജില്ലാ സെക്രട്ടറി കെ.സി. സുനില്‍,സംസ്ഥാന ട്രഷറര്‍ കെ. രാഘവന്‍, ട്വിങ്കില്‍ അക്കാദമിക് വിദഗ്ദ മിത്തു തിമോത്തി, കെ.സി.സുധീര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മികവുകള്‍ അവതരിപ്പിച്ചു.

0/Post a Comment/Comments