Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി നാടാകെയിനി കാന്താരിയും: വീടുകളിലെത്തി കൃഷ്ണന്‍ സൗജന്യമായി വിതരണം ചെയ്തത് 500ലധികം തൈകള്‍

ചെറുപഴശ്ശി നാടാകെയിനി കാന്താരിയും: വീടുകളിലെത്തി കൃഷ്ണന്‍ സൗജന്യമായി വിതരണം ചെയ്തത് 500ലധികം തൈകള്‍

മയ്യില്‍: ഇക്കുറി നാടാകെയെത്തി കൃഷ്ണന്‍ വിതരണം ചെയ്തത്  കാന്താരിയുടെയും കോവക്കയുടെയും തൈകള്‍. കഴിഞ്ഞ നാല് വര്‍ഷങ്ങളായി  നാടിനെ പച്ചപ്പണിയിക്കാനും പച്ചക്കറി സമൃദ്ധിക്കുമായി മെനക്കെടുകയാണ് ചെറുപഴശ്ശി ചേക്കോട്ടിലെ എം.വി. ബാലകൃഷ്ണന്‍.  ഓരോ വര്‍ഷവും വ്യത്യസ്തങ്ങളായ ആശയങ്ങളാണുണ്ടാവുക. തുടക്കത്തില്‍ കുറ്റിയാട്ടൂര്‍ മാവ്, പ്ലാവ് തൈകളാണ് വിതരണം ചെയ്തിരുന്നത്.  തരിശ് ഭൂമിയിലും കനാല്‍ക്കരകളിലും മുള നട്ട് പിടിപ്പിക്കുന്നതിലൂടെ നിരവധി മുള തൈകളും ഇദ്ധേഹം വിതരണം ചെയതു വരികയാണ്. ആവശ്യക്കാര്‍ ഉണ്ടെന്നറിഞ്ഞാല്‍  സ്വന്തം ചിലവില്‍ കിലോമീറ്ററുകളോളം തന്റെ ഗുഡ്‌സ് ഓട്ടോ റിക്ഷയില്‍  നടീല്‍ വസ്തുക്കളെത്തിക്കാനും കൃഷ്ണന്‍ തയ്യാറാണ്. ഇക്കുറി കോവല്‍ തൈകളും കാന്താരിയും പാക്കറ്റുകളിലാക്കി വീടുകള്‍ തോറും കയറിയിറങ്ങിയാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തിരുന്നത്. പലപ്പോഴും വില്‍പ്പനയാണെന്ന് ധരിച്ച് പലരും വേണ്ടെന്നു പറയാറുണ്ടെന്നാണ് ഇദ്ധേഹത്തിന്റെ അനുഭവം. സൗജന്യമാണെന്നറിയിച്ചാലും തൈകള്‍ വാങ്ങാത്തവരും ധാരാളമുണ്ടെന്നുമാണ് ഇദ്ധേഹം പറയുന്നത്.ചെറുപഴശ്ശി പ്രതീക്ഷാ കലാകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി രഞ്ജിത്ത് കല്ല്യാടന് കൈമാറി ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം  പ്രദേശത്ത് തൈകളുടെ വിതരണം നടത്തി.

0/Post a Comment/Comments