Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാർഷക മനസ്സറിയാൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭ

കാർഷക മനസ്സറിയാൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭ



  കൊളച്ചേരി : നടപ്പു സാമ്പത്തിക വർഷത്തിലെപദ്ധതി രൂപീകരണത്തിന് മുന്നോടിയായി കർഷകരുടെ മനസ്സും, പ്രയാസവും നേരിട്ടറിയാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷക സഭ സംഘടിപ്പിച്ചു. 

നണിയൂർ പാടശേഖരത്തിൽ സംഘടിപ്പിച്ച സഭയിൽഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെകർഷകരും പാടശേഖര സമിതി ഭാരവാഹികളും  പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡണ്ട് ടി. വി . ഷമീമ പരിപാടി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് കെ. വത്സൻ അധ്യക്ഷനായിരുന്നു.

 കൊളച്ചേരി കൃഷി ഓഫീസർ റിൻസി റോസ്  റിപ്പോർട്ട് അവതരിപ്പിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഫസീല, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വി റഹ്മത്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, ഗ്രാമ പഞ്ചായത്ത്‌ അംഗം കെ പി സജീവ് സംസാരിച്ചു. 

നണിയൂർ വാർഡ് അംഗം പ്രസന്ന ശശീന്ദ്രൻ സ്വാഗതവും, നണിയൂർ പാടശേഖരം സെക്രട്ടറി കെ ചന്ദ്രൻ നന്ദിയും പറഞ്ഞു

0/Post a Comment/Comments