Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാഴ്ച്ചക്കുറവുള്ള ആദ്യത്തെ വനിതാ ജഡ്ജിയായി അഭിഭാഷകയായ നാറാത്ത് സ്വദേശിനി തന്യനാഥൻ സി കേരളത്തിൻ്റെ ജുഡീഷ്യൽ ചരിത്രത്തിൽ ഇടം നേടി

കാഴ്ച്ചക്കുറവുള്ള ആദ്യത്തെ വനിതാ ജഡ്ജിയായി അഭിഭാഷകയായ നാറാത്ത് സ്വദേശിനി തന്യനാഥൻ സി കേരളത്തിൻ്റെ ജുഡീഷ്യൽ ചരിത്രത്തിൽ ഇടം നേടി

കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജിമാരുടെ (ജൂനിയർ ഡിവിഷൻ) തിരഞ്ഞെടുപ്പിനായി അടുത്തിടെ നടന്ന ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ ബെഞ്ച് മാർക്ക് പട്ടികയിൽ 24 വയസ്സുള്ള തന്യനാഥൻ സി ഒന്നാം സ്ഥാനം നേടിയത് ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല ആർ മഹാദേവൻ എന്നിവർ അടങ്ങുന്ന സുപ്രിം കോടതി ബെഞ്ച് 2025 -ൽ പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിന്യായമായിരുന്നു തന്യ നാഥന് ജഡ്ജിയാകാൻ വഴിയൊരുക്കിയത്

എൽഎൽബി റാങ്ക് ജേതാവ് ശ്രീമതി നാഥൻ കണ്ണുർ സർവകലാശാലയിൽ നിന്ന് എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പിൽ കെ.ജി.സുനിൽകുമാറിൻ്റെ ജൂനിയറായി തന്യ നാഥൻ നിയമ പരീശീലനം ആരംഭിച്ചു

കമ്പിൽ കുറുവൻ പറബ് റോഡിൽ വിശ്വകർമ്മ ക്ഷേത്രത്തിന് സമീപം ചെറുവാക്കര ഹൗസിലെ ശ്രീ ജഗനാഥൻ്റെയും ശ്രീമതി ബബിനാഥൻ്റെയും മകളാണ് തന്യനാഥ്

0/Post a Comment/Comments