Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 'ടാക്ക് വിത്ത് മിനിസ്റ്റർ, കുട്ടികളെ കേൾക്കാൻ വിദ്യാഭ്യാസ മന്ത്രി ധർമശാലയിൽ

'ടാക്ക് വിത്ത് മിനിസ്റ്റർ, കുട്ടികളെ കേൾക്കാൻ വിദ്യാഭ്യാസ മന്ത്രി ധർമശാലയിൽ

മയ്യിൽ: ഹാപ്പിനസ്സ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ജില്ലയിലെ വിദ്യാർഥികളുമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് സംവദിക്കാൻ  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ധർമശാലയിലെത്തി. ഗവ: എഞ്ചിനീയറിങ്ങ് കോളജ് പരിസരത്തെ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ ഉപഡയരക്ടർ, ഡി. ഇ .ഒ എസ് .വന്ദന, ഡയറ്റ് ഫാക്കൽറ്റി കെ.രാജേഷ് എന്നിവർ സംസാരിച്ചു. കോവിഡ് കാലത്തെ കേരള വിദ്യാഭ്യാസ മുന്നേറ്റം, പുതിയ പാഠപുസ്തകത്തിലെ ആശയങ്ങൾ, പാഠപുസ്തകത്തെ കുറിച്ചുള്ള  മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ തള്ളിക്കളയാനും, വിദ്യാലയങ്ങളിലെ കാർഷിക സംസകാരം, കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികളുടെ പ്രകാശനം വിദ്യാഭ്യാസ വകുപ്പ് നിർവഹിക്കാനും സ്കൂൾ ലൈബ്രറികളിൽ വിതരണം നടത്തുമെന്നും തുടങ്ങി നിരവധി കാര്യങ്ങൾ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.



0/Post a Comment/Comments