കുറ്റ്യാട്ടൂർ: പഴയ കാലത്തെ ഉൽപ്പന്നങ്ങളുടെ വിതരണ - വിൽപ്പന സമ്പ്രദായങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള 'കുറ്റ്യാട്ടൂർ മുസിരിസ്, കുട്ടിച്ചന്ത കുറ്റ്യാട്ടൂരിൽ. കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്. യു.പി. സ്കൂളിലെ വിദ്യാർഥികളാണ് കുട്ടിച്ചന്ത ആശയത്തിനു പിന്നിൽ. കുട്ടിക്കർഷകരുടെ ഉൽപ്പന്നങ്ങളുടെ ബാർട്ടർ (കൈമാറ്റ ) സമ്പ്രദായ രീതിയിലുള്ള വിൽപ്പന, വിവിധ പുനരുപയോഗ വസ്തുക്കളുടെ സൗജന്യ കൈ മാറ്റം, കുട്ടി സ്റ്റാർട്ടപ്പ് ഓക്സി ചെടികളുടെ വിൽപ്പന തുടങ്ങിയ നടക്കും. രാവിലെ പത്തിന് പഞ്ചായത്ത് അംഗം വി. ലതിക ഉദ്ഘാടനം ചെയ്യും.
Post a Comment