
മയ്യിൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ് യൂനിയൻ മയ്യിൽ ബ്ലോക്ക് 34 ആ മത് വാർഷിക സമ്മേളനം "ആർ പി .ശങ്കരൻ നഗറിൽ"(മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയം) മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻറ് കെ.വി.യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു . ജില്ലാ ജോ. സിക്രട്ടറി കെ. എം. ബാലചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മറ്റി അംഗം പി.വി. പത്മനാഭൻ മാസികാ അവാർഡ് വിതരണം ചെയ്തു. സംസ്ഥാനകമ്മറ്റി അംഗം ഇട്ടമ്മൽ മുകുന്ദൻ , ജില്ലാ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, ടി. രാഘവൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സിക്രട്ടറി സി.പത്മനാഭർ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.നാരായണൻ വരവു ചെലവ് കണക്കും വൈസ് പ്രസിഡന്റ് വിവി വിജയരാഘവൻ അനുശോചന പ്രമേയവും ജോ. സിക്രട്ടറി കെ പി വിജയൻ നമ്പ്യാർ ഔദ്യോഗിക പ്രമേയവും അവതരിച്ചിച്ചു.
ഭാരവാഹികൾ: സി.കെ.ജനാർദ്ദനൻ നമ്പ്യാർ (പ്രസി ), വി.വി. വിജയ രാഘവൻ , സി.രാമകൃഷ്ണൻ , കെ.പി. വിജയൻ നമ്പ്യാർ (വൈസ് പ്രസി). സി. പത്മനാഭൻ (സെക്ര), എം വി ഇബ്രാഹിം കുട്ടി,കെ.കെ ലളിതകുമാരി , ഇ.പി.രാജൻ (ജോ. സിക്ര), പി.പി. അരവിന്ദാക്ഷൻ (ഖജ).
ശമ്പള - പെൻഷൻ പരിഷ്കരണം പരിഷ്കരണം മുൻ കാല പ്രാബല്യത്തോടെ എത്രയും പെട്ടെന്ന് നടപ്പിലാക്കുക, മെഡി സെപ്പ് കുറവുകൾ പരിഹരിച്ച് നടപ്പിലാക്കുക, ചൊർക്കള - മുല്ലക്കൊടി - മയ്യിൽ - ചാലോട് - മട്ടനൂർ എയർ പോർട്ട് റോഡ് പണി ത്വരിതപ്പെടുത്തുക, പുതിയ കൊളച്ചേരി സബ് ട്രഷറി കെട്ടിടം പണി പണി പൂർത്തിയാക്കുക എന്നീ പ്രമേയങ്ങൾ അംഗീകരിച്ചു. ബ്ലോക്ക് ജോ.സിക്രട്ടറി പി.പി. അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡൻറ് സി.രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment