മയ്യിൽ: കുറ്റ്യാട്ടൂർ എഎൽപി സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന 'ഹൃദ്യം' പൂർവ വിദ്യാർഥികളുടെ സംഗമം നടത്തി. എൺപത് പിന്നിട്ട പതിനൊന്ന് പൂർവ വിദ്യാർഥികൾ ചേർന്ന് ഭദ്രദീപം തെളിച്ച് സംഗമത്തിന് തുടക്കമിട്ടു. ആർ വി മാധവി അമ്മ, നിർമ്മലൻ ഗോപാലൻ, വി സി ജനാർദ്ദനൻ നമ്പ്യാർ, സി ദേവകി, ഡോ. ടി ബി കെ നമ്പ്യാർ, എം പി ഗോവിന്ദൻ, പി രാഘവൻ കോറലാട്, പി വി ബാലൻ പൊറോളം, വി സി കൗസല്യ അമ്മ, തുപ്പനിച്ചാലിൽ മറിയുമ്മ, വി സി നാരായണൻ എന്നിവർ ചേർന്നാണ് തലമുറകളുടെ ഒത്തുചേരലിന് തിരി കൊളുത്തിയത്. ചടങ്ങിൽ മുൻ പ്രധാനാധ്യാപകരായ കെ ശാന്ത, സി രാമകൃഷ്ണൻ, എം ജാർദ്ദനൻ, സി രാധാമണി കെ കെ കുഞ്ഞിക്കണ്ണൻ, മുൻ അധ്യാപകരായ കെ കെ മാധവൻ നമ്പ്യാർ, എ മുഹമ്മദ് കാസിം, കെ പി ബാലകൃഷ്ണൻ, എ കെ സുലോചന, എം പത്മനാഭൻ, മുൻ പിടിഎ പ്രസിഡന്റുമാരായ സി വി നാരായണൻ, ഇ കെ ചന്ദ്രഹാസൻ, കെ കെ രാജൻ, എം പി പങ്കജാക്ഷൻ, എം വി പ്രഭാകരൻ, എം പി ശ്രീനിവാസൻ, സി ശശിധരൻ, പി ഹരീന്ദ്രൻ മുൻ പാചക തൊഴിലാളി കെ രോഹിണി എന്നിവരെയും ആദരിച്ചു. തുടർന്ന് നടന്ന 'സഹൃദയം' പരിപാടിയിൽ പൂർവ വിദ്യാർഥികൾ തങ്ങളുടെ പഴയകാല വിദ്യാലയ അനുഭവങ്ങൾ പങ്കുവെച്ചു. സുധീഷ് പയ്യോളി സ്റ്റേജ് ഹിപ്നോട്ടിസത്തിന് നേതൃത്വം നൽകി. സാംസ്കാരിക സായാഹ്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. പ്രഥമാധ്യാപകൻ സി.വിനോദ് കുമാർ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കൺവീനർ ഉത്തമൻ വേലിക്കാത്ത്, ചെയർമാൻ എ. കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മാജിക് സിൽ

Post a Comment