Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കോറളായിയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയതായി പരാതി

കോറളായിയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയതായി പരാതി


 മയ്യില്‍:  സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച്  റോഡ് ഉദ്ഘാടനം നടത്തിയതായി ആരോപണം. എം.പി.മാരായ കെ.സുധാകരന്‍, പി.വി.അബ്ദുള്‍ വഹാബ് എന്നിവരുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച് കോറളായി നമസ്‌കാര പള്ളി-വിഷ്ണുമൂര്‍ത്തി ക്ഷേത്രം വയല്‍ - വലിയ തോട്  റോഡിന്റെ ഉദ്ഘാടനമാണ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് പരാതി ഉയരുന്നത്.  27 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിച്ചത്. ഉദ്ഘാടന ചടങ്ങ് കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിരയാണ് നടത്തിയത്.  ഉദ്ഘാടനത്തിനായി രൂപവത്കരിച്ച സംഘാടക സമിതി യോഗവും പഞ്ചായത്തിനെ അറിയിച്ചില്ലെന്നും പരാതിയുണ്ട്.

0/Post a Comment/Comments