കേരള ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയിലെ റാങ്ക് നേട്ടത്തോടെ 100 ശതമാനം കാഴ്ചപരിമിതിയുള്ള കേരളത്തിലെ ആദ്യ ജഡ്ജിയാകാനൊരുങ്ങുകയാണ് കണ്ണൂര്‍ സ്വദേശിനി താന്യ നാഥന്‍. കാഴ്ചപരിമിതിയുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന 2025 ലെ സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തിലാണ് ഈ ഇരുപത്തിനാലുകാരി ചരിത്രം കുറിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 2024-ല്‍ എല്‍എല്‍.ബി. ഒന്നാംറാങ്ക് നേടി അഡ്വ.കെ.ജി സുനില്‍കുമാറിന് കീഴില്‍ പ്രാക്ടീസ് ചെയ്യവേയാണ് താന്യയുടെ നേട്ടം. മാങ്ങാട് ശ്രീഅദിത്രിയില്‍ പ്രവാസി ജഗന്നാഥന്റെയും ബബിതയുടെയും മകളാണ് തന്യ. താര സഹോദരിയാണ്.

Post a Comment