Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം വലിയ വീട്ടില്‍ തായ്പരദേവത ക്ഷേത്രം കളിയാട്ടം 24 മുതല്‍

കയരളം വലിയ വീട്ടില്‍ തായ്പരദേവത ക്ഷേത്രം കളിയാട്ടം 24 മുതല്‍


 മയ്യില്‍: കയരളം വലിയ വീട്ടില്‍ തായ്പരദേവത ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 24 മുതല്‍ 26 വരെ നടത്തും.  24-ന് രാവിലെ വിശേഷാല്‍ പൂജകള്‍.  തുടര്‍ന്ന് ദീപവുംതിരിയും എഴുന്നള്ളത്ത്. വൈകീട്ട അഞ്ചിന് കലവറ  നിറക്കല്‍ ഘോഷയാത്ര. ആറിന് ദീപാരാധന. ഏഴിന്  തോറ്റങ്ങള്‍.  25-ന് രാവിലെ മുതല്‍ പുളിയൂരു കണ്ണന്‍,ഗുളികന്‍, വിഷ്ണുമൂര്‍ത്തി,, ഗൂളിയാംഗ ഭഗവതി, തായ്പരദേവത എന്നീ തെയ്യങ്ങളുടെ തോറ്റങ്ങളും വെള്ളാട്ടവും.  26-ന്  പുലര്‍ച്ചെ നാല് മുതല്‍  പുലിയൂരു കണ്ണന്‍, ഗൂളിയാംഗഭഗവതി, ഗുളികന്‍, ബാലി, നരസിംഹ വിഷ്ണുമൂര്‍ത്തി ദൈവങ്ങളുടെ പുറപ്പാട്.  രാവിലെ പത്തിന് ഗുരുതി തര്‍പ്പണം. 11-ന് തായ്പരദേവത ഭഗവതിയുടെ പുറപ്പാട്. എല്ലാ ദിവസങ്ങളിലും പ്രസാദ സദ്യ ഉണ്ടാകും.

0/Post a Comment/Comments