Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രാജ്യത്തെ മാതൃകാപരമായ വികസന കുതിപ്പിലാണ് തളിപ്പറമ്പ് മണ്ഡലം: എം.വി.ഗോവിന്ദന്‍

രാജ്യത്തെ മാതൃകാപരമായ വികസന കുതിപ്പിലാണ് തളിപ്പറമ്പ് മണ്ഡലം: എം.വി.ഗോവിന്ദന്‍

  



 മയ്യില്‍: രാജ്യത്തെ തന്നെ മാതൃകാപരമായി വികസന കുതിപ്പിലാണ് സംസ്ഥാനവും തളിപ്പറമ്പ് മണ്ഡലവുമെന്ന് എം.വി. ഗോവിന്ദന്‍. നാടിന്റെ ഓരോ മേഖലയിലും കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന കാഴ്ചകളാണ് എങ്ങുമുള്ളതെന്നും വികസന കാര്യങ്ങളില്‍ ജനാഭിപ്രായം മാനിച്ച് ഫലപ്രദമായി ഇനിയും ഇടപെടല്‍ നടത്തുന്നതിനാണ് വികസന സംവാദമെന്നും അദ്ധേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ  ജനങ്ങളുമായി  സംവദിക്കുന്ന തായംപൊയില്‍ എ.എല്‍.പി. സ്‌കൂള്‍ പരിസരത്ത് നടന്ന വികസന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ജനങ്ങളുടെ ജീവിതത്തിന്റെ ഗുണപരമായി ബാധിക്കുന്ന എല്ലാം ലഭ്യമാക്കലാണ് ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാട്.  ഇന്ത്യന്‍ ഭരണവര്‍ഗം ശ്രമിക്കുന്നത്  സമ്പന്നരെ ലോക മുതലാളിമാരാക്കാനാണ്. കേരളത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ വായു, ജലം, പച്ചപ്പ് എന്നിവ മലിനപ്പെടുത്താതെ സംരക്ഷിച്ച് ദൈവത്തിന്‍രെ സ്വന്തം നാടാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ജനങ്ങളുടെ സന്തോഷത്തെകുറിച്ച് ചിന്തിക്കുന്ന ഒരേ ഒരു നാട്  ഇന്ന് കേരളമാണ്. കേരളം നേടിയ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയില്‍ രാജ്യം ഉറ്റു നേക്കുന്ന സംസ്ഥാനമായി കേരളം മാറി. ജനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇടതു രാഷ്ട്രീയത്തിന്  സാധിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് നേതാവായ മണിശങ്കര അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മതിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ നടപ്പിലാക്കിയ ഒരേയൊരു സംസ്ഥാനം കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന കേരളമാണെന്നും ഭരണ വിരുദ്ധ വികാരം ലേശം പോലുമില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മണിശങ്കര അയ്യര്‍ പോലും സമ്മതിച്ചിട്ടുണ്ട്.എം.വി.ഗോവിന്ദന്‍ പറഞ്ഞു.
സി.പി.എം. മയ്യില്‍, ചെറുപഴശ്ശി ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍  വി.ശങ്കരന്‍ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി കണ്‍വീനര്‍  സി.പി.നാസര്‍,എന്‍.അനില്‍കുമാര്‍, തോമസ് ചൂരിക്കാടന്‍, കെ.സി.ഹരികൃഷ്ണന്‍,കെ.വി.ഗോപിനാഥ്,മീത്തല്‍ കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പാവന്നൂര്‍മെട്ട, മയ്യില്‍ ടൗണ്‍, വടുവന്‍കുളം,  ചട്ടുകപ്പാറ, ചേലേരി മുക്ക്, കരിങ്കല്‍ക്കുഴി എന്നിവിടങ്ങളിലും പരിപാടി നടന്നു.  മുല്ലക്കൊടിയില്‍ സമാപിച്ചു.

0/Post a Comment/Comments