Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച ദേശീയ മാനേജ്മെൻ്റ് ഫെസ്റ്റ് സമാപിച്ചു

മയ്യിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച ദേശീയ മാനേജ്മെൻ്റ് ഫെസ്റ്റ് സമാപിച്ചു



മയ്യിൽ: മയ്യിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച ദേശീയ മാനേജ്മെൻ്റ് ഫെസ്റ്റ് ഒഡീഷിയ- 26 സമാപിച്ചു. ഐ ടി എം കോളജിനു സമീപം   മാനേജർ എം.പി.എ. റഹീം പരിപാടി ഉദ്ഘാടനം ചെയ്തു.  സിൽവർ ജൂബിലിയുടെ ഭാഗമായി രണ്ടു ദിവസം നീണ്ടു നിന്ന ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് കോളേജ് ടർഫിൽ വെച്ച് നടത്തിയ ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിൽ ലീഡേഴ്‌സ് കോളേജ് ചാമ്പ്യൻമാരായി. സമ്മാനദാന ചടങ്ങിൽ  എം.പി.എ. റഹീം,  പ്രിൻസിപ്പൽ പ്രൊഫ. കെ.കെ. മുനീർ, മാനേജ്‌മന്റ് അംഗങ്ങളായ സി. അബ്ദുൽ ജബ്ബാർ, ടി വി അസൈനാർ  ,എം. അഷറഫ് ഹാജി , എം അസൈനാർ , ഇബ്രാഹിം ചോല, റസാഖ് രയരോത്ത്,  പ്രിൻസിപ്പൽ ഡോ. പി വി ജോസഫ്, പ്രൊഫ. എൻ. കെ. അനിൽ കുമാർ , പ്രൊഫ: സവിൻ സതീശൻ, ജയചന്ദ്രൻ നായർ, പി.ഷാജി, റെൻസോ വിൽ‌സൺ, സ്റ്റുഡൻറ് കോഓർഡിനേറ്റർ സായൂജ് എന്നിവർ പങ്കെടുത്തു. നാഷണൽ ലെവൽ മാനേജ്മെന്റ് ഫെസ്റ്റിൽ ചെമ്പേരി വിമൽ ജ്യോതി കോളേജ് ഓവർ ഓൾ ചാമ്പ്യൻ ഷിപ് കരസ്ഥമാക്കി.

0/Post a Comment/Comments