'കുട്ടി ഡോക്ടര്‍' സഹപഠന ക്യാമ്പ് സമാപിച്ചു
പടം.21hari30 കുടുംബക്ഷേമ വകുപ്പ് മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ബ്ലോക്ക് തല സഹപഠന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലേഖ ഉദ്ഘാടനം ചെയ്യുന്നു
മയ്യില്‍: ദേശീയ ആരോഗ്യ ദൗത്യം മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ ചേര്‍ന്ന് നാല് ദിനങ്ങളിലായി നടത്തിയ ഇരിക്കൂര്‍ ബ്ലോക്ക് തല സഹപഠന ക്യാമ്പ് 'കുട്ടി ഡോക്ടര്‍' സമാപിച്ചു. മയ്യില്‍ സാമൂഹിരകാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.കെ.സുലേഖ ഉദ്ഘാടനം ചെയ്തു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.കെ.അനില്‍കുമാര്‍ വിശദീകരണം നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം എ.വി.സൗമിനി, ആരോഗ്. പ്രവര്‍ത്തകരായ എ.ആര്‍.അജിതകുമാരി, ടെന്നിസണ്‍ തോമസ്, കെ.രാജേഷ്ബാബു, ആര്‍.ഇ. ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, സൈബര്‍ സുരക്ഷ, പകര്‍ച്ചവ്യാധ്യകള്‍, ലൈംഗികാരോഗ്യം, കുട്ടികളുടെ അവകാശങ്ങള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.
Post a Comment