കൊളച്ചേരി : പദ്ധതി രൂപവത്കരണത്തിന് മുന്നോടിയായി മത്സ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും, പ്രയാസവും നേരിൽ കേൾക്കുന്നതിനായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യസഭ സംഘടിപ്പിച്ചു. പാമ്പുരുത്തി സ്കൂളിനു സമീപമുള്ള ബോട്ട് ജെട്ടിയിലാണ് സഭ ചേർന്നത്. സഭയിൽ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഷമീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സൻ അധ്യക്ഷനായിരുന്നു. അഴീക്കോട് മൽസ്യഭവൻ ഫീൽഡ് സ്റ്റാഫ് കെ ശബീന റിപ്പോർട്ട് അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വർഷത്തെ പദ്ധതികൾ എത്രയും വേഗം 100% പൂർത്തീകരിച്ചതിൽ ഗ്രാമപഞ്ചായത്തിനെ മത്സ്യസഭ അഭിനന്ദിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ശ്രീധരൻ, കമ്പിൽ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി കെ പി, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഫസീല, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വി റഹ്മത്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ ⁸ ടിന്റു സുനിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ വി യൂസഫ്, സുമയ്യ യു പി, റിസ് വാന പി പി, പ്രസന്ന ശശീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൽ സലാം സംസാരിച്ചു. പാമ്പുരുത്തി വാർഡ് മെമ്പർ കെ സി ഫാസിലസ്വാഗതം പറഞ്ഞു.

Post a Comment