Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കണ്ണാടിപ്പറമ്പില്‍ നെയ്യാട്ടം നടന്നു: മഹോത്സവം ഇന്ന്
 കണ്ണാടിപ്പറമ്പ്:  വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിലെ  ഊട്ടുല്‍സവവുമായി ബന്ധപ്പെട്ടുള്ള നെയ്യാട്ടം നടന്നു. ചാലോട്, നാറാത്ത്,  കൊളച്ചേരി എന്നിവിടങ്ങളിലെ നെയ്യമൃത് മഠങ്ങളില്‍ നിന്നാണ്  വ്രതാനുഷ്ഠാനുങ്ങളോടെ നെയ്യെഴുന്നള്ളിച്ചത്.  തന്ത്രി കരുമാരത്തില്ലത്ത്  വാസുദേവന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു.  വെള്ളിയാഴ്ച രാവിലെ എട്ടിന് ശിവസഹസ്രനാമ പാരായണം,  പത്തിന് ഭജനാമൃതം,  ഉച്ചക്ക് പ്രസാദ ഊട്ട്.  വൈകീട്ട് നാലിന് തായമ്പക.  തുടര്‍ന്ന് തിടമ്പു നൃത്തം, കലാമണ്ഡലം മഹോദ്രനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍.  രാത്രി ഒന്‍പതിന് ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. തുടര്‍ന്ന് തായമ്പക, തിരുനൃത്തം.

0/Post a Comment/Comments