Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തറക്കല്ലിട്ട് ഏഴ് മാസം പിന്നിട്ടു. എങ്ങുമെത്താതെ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം

തറക്കല്ലിട്ട് ഏഴ് മാസം പിന്നിട്ടു. എങ്ങുമെത്താതെ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം


 പടം. 18hari20 മയ്യില്‍ ടൗണിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം.
മയ്യില്‍: മയ്യില്‍  ടൗണിലെത്തിയാല്‍ തകര്‍ന്നു വീഴാറായ പഴയ ഓടിട്ട കെട്ടിടത്തിനു മുകളില്‍ താര്‍പോളിന്‍ ഷീറ്റ്  വലിച്ചു കെട്ടി അതിനു സമീപത്തായി ആളുകളുടെ കൂട്ടം കണ്ടാല്‍ ഉറപ്പിച്ചോളൂ, ആതാണ് മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം.  ദീര്‍ഘകാലത്തെ ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടലിലൂടെ പോലീസ് സ്‌റ്റേഷന് റവന്യൂ വകുപ്പില്‍ നിന്നും 55 സെന്റ് ഭൂമി അനുവദിക്കുകയും ബജറ്റില്‍ ഉള്‍പ്പെടുത്തി പോലീസ് സ്‌റ്റേഷന്‍ പണിയാന്‍ അനുമതിയും ലഭിച്ചിരുന്നു. 2025 ജൂണ്‍ 29-ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടല്‍ നടത്തുകയും ചെയ്തതാണ്.  പിണറായി പോലീസ് സറ്റേഷനും അതേ ദിവസം തറക്കല്ലിട്ട് പ്രവൃത്തി പൂര്‍ത്തിയാക്കി  ഉ്ദഘാടനവും നടന്നെങ്കിലും മയ്യിലില്‍ ഇത് തറക്കല്ലില്‍ തന്നെ ഒതുങ്ങിയ നിലയിലാണ്. ദൂരെ നിന്ന് കാണുമ്പോള്‍ ആക്രിക്കട പോലെയോ മറ്റോ തോന്നിയേക്കാമെങ്കിലും ഇവിടെയാണ് അഞ്ച് പഞ്ചായത്തുകള്‍ പരിധിയായുള്ള കണ്ണൂര്‍ അര്‍ബന്‍ പരിധിയിലെ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ 15 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്നത്.  മഴക്കാലത്ത് കാറ്റില്‍ പലപ്പോഴും ഓടിളകി താഴെ വീണ സംഭവവും മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള പാമ്പുകളെ കെട്ടിടത്തില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അവശ്യത്തിന് മൂത്രപ്പുരയോ, പരാതിയുമായി വരുന്നവര്‍ക്ക് ഇരിക്കാനുള്ള സ്ഥലമോ ഇവിടെയില്ല. ഉദ്യോഗസ്ഥര്‍ തന്നെ വരാന്തയില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. വരാന്തയില്‍ നിന്ന് ലോക്കപ്പ് പ്രതി  മുങ്ങിയ സംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്.  മയ്യില്‍- കാഞ്ഞിരോട് റോഡിലെ നിരത്തുപാലത്തിനു സമീപം ചെങ്കുത്തായ ഇറക്കത്തില്‍ പൊതുമരാമത്ത് വകുപ്പ് വിട്ടു നല്‍കിയ സ്ഥലത്താണ് പോലീസ് സ്റ്റേഷന്‍ പണിയാന്‍ തറക്കല്ലിട്ടിരുന്നത്. പഴയ കെട്ടിടത്തിന്റെ സംരക്ഷണത്തിനായി  ടാര്‍പോളിന്‍ ഷിറ്റുകള്‍ വാങ്ങലും മറ്റും പോലീസുകാര്‍ തന്നെ പണമെടുത്ത് വാങ്ങുകയാണ് പതിവ്. തളിപ്പറമ്പ് മണ്ഡലത്തിലെ പ്രധാനപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നാണ് മയ്യിലേത്.  ഇടക്കിടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞ് ദുര്‍ഗന്ധം വമിക്കലും ഇവിടെ പതിവാകുകയാണ്.

0/Post a Comment/Comments