Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍: കാവിന്‍മൂല ചെറുപഴശ്ശി പുതിയ ഭഗവതിക്കാവ് കളിയാട്ടം മാര്‍ച്ച് ഒന്നുമുതല്‍ ആറ് വരെ

മയ്യില്‍: കാവിന്‍മൂല ചെറുപഴശ്ശി പുതിയ ഭഗവതിക്കാവ് കളിയാട്ടം മാര്‍ച്ച് ഒന്നുമുതല്‍ ആറ് വരെ

  മയ്യില്‍: കാവിന്‍മൂല ചെറുപഴശ്ശി പുതിയ ഭഗവതിക്കാവ് കളിയാട്ടം മാര്‍ച്ച് ഒന്നുമുതല്‍ ആറ് വരെ നടത്തും.  ഒന്നിന് വൈകീട്ട് നാലിന് വിശേഷാല്‍ പൂജകള്‍.  അഞ്ചിന് കലവറ നിറക്കല്‍ ഘോഷയാത്ര. തുടര്‍ന്ന് തോറ്റങ്ങള്‍.  രാത്രി പത്തിന് കാഴ്ചവരവ്.  രണ്ടിന് പുലര്‍ച്ചെ അഞ്ചിന് പുതിയ ഭഗവതി തെയ്യം, തുടര്‍ന്ന് ഭദ്രകാളി. വൈകീട്ട് തോറ്റങ്ങള്‍. രാത്രി എട്ടിന് വീരന്‍ ദൈവം.  മൂന്നിന് പുലര്‍ച്ചെ നാലിന് മൂത്ത ഭഗവതി തെയ്യം.  വൈകീട്ട് നാലിന് മരക്കലത്തിലമ്മയുടെ തോറ്റം.  രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനം, പ്രദേശവാസികളുടെ കലാപാരിപാടികള്‍.  ഏട്ടിന് വീരന്‍ ദൈവം. നാലിന്  രാവിലെ ഒന്‍പതിന് മരക്കലത്തിമ്മയുടെ  തോറ്റം.  തുടര്‍ന്ന് കരിവേടന്‍ തെയ്യം വെള്ളാട്ടം.തുടര്‍ന്ന് വീരന്‍ ദൈവം, കോലത്തിന്‍മേല്‍ കോലം.  രാത്രി പത്തിന് എളേമ്മ, മൂത്തമ്മ.  അഞ്ചിന്  രാവിലെ പത്തിന് തോറ്റങ്ങള്‍. തുടര്‍ന്ന് കാരന്‍ ദൈവം വെള്ളാട്ടം. വൈകീട്ട് നാലിന് ചെക്ക്യാട്ട് കാവില്‍ നിന്ന്  ഉത്സവാഘോഷ കമ്മിറ്റിയുടെ ഘോഷയാത്ര. വൈകീട്ട് ആറിന് ഇളംങ്കോലം. എട്ടിന്  വിഷ്ണു മൂര്‍ത്തി തോറ്റം,  നമ്പോലന്‍ പൊറാട്ട്. തുടര്‍ന്ന് പടയേറ്.  ആറിന്  പുലര്‍ച്ചെ രണ്ടിന്  കാരന്‍ ദൈവം. നാലിന് നാഗകനി,  തുടര്‍ന്ന് വിഷ്ണു മൂര്‍ത്തി, രാവിലെ എട്ടിന് പുലിയൊരുകാളി.  പത്തിന് മാപ്പിള പൊറാട്ട്. 11-ന് മരക്കലത്തിലമ്മയുടെ തിരുമിടി നിവരല്‍.  ഒന്ന്‌സ മൂന്ന്, അഞ്ച്  തീയ്യതികളില്‍ രാത്രിയും  ആറിന് ഉച്ചക്കും അന്നദാനം ഉണ്ടാകും

0/Post a Comment/Comments