മയ്യിള്‍: ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് ബിരിയാണി വിളമ്പി. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 3600 ലധികം ബിരിയാണി യഥേഷ്ടം വിളമ്പിയത്. സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ ബിരിയാണിയും ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ധേശം വന്നിതിനു പിന്നാലെയാണ് അധ്യാപകരും പിടിഎയും മറ്റും ചേര്‍ന്ന് ബിരിയാണി ഒരുക്കിയത്. കരിങ്കല്‍ക്കുഴിയിലെ കെ.പ്കരാശന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ പാചകപ്പുരയില്‍ ബിരിയാണി വെച്ചത്. ഉച്ചഭക്ഷണ പദ്ധതി എട്ടാം ക്ലാസ്സുവരെയുള്ളവര്‍ക്കു മാത്രമാണെങ്കിലും മുഴുവന്‍ പേര്‍ക്ക് വിളമ്പിയാണ് സ്‌കൂള്‍ മാതൃകയായത്. സഹോദരന്‍മാര്‍ക്കൊപ്പം കിടിലന്‍ ബിരിയാണ് യഥേഷ്ട്ം കഴിച്ചതിന്റെ സന്തോഷം വിദ്യാര്‍ഥികള്‍ പങ്കിട്ടു.
Post a Comment