Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാവിന്‍മൂല ചന്ത്രോത്ത് മടപ്പുര പുന:പ്രതിഷ്ഠയും തിരുവപ്പന മഹോത്സവവും 26,27,28 തീയ്യതികളിലായി നടത്തും.

കാവിന്‍മൂല ചന്ത്രോത്ത് മടപ്പുര പുന:പ്രതിഷ്ഠയും തിരുവപ്പന മഹോത്സവവും 26,27,28 തീയ്യതികളിലായി നടത്തും.

 



മയ്യില്‍: കാവിന്‍മൂല ചന്ത്രോത്ത് മടപ്പുര പുന:പ്രതിഷ്ഠയും  തിരുവപ്പന മഹോത്സവവും  26,27,28 തീയ്യതികളിലായി നടത്തും. 26-ന് വൈകീട്ട് വിശേഷാല്‍ പൂജകള്‍.  തുടര്‍ന്ന് ആചാര്യവരണം,  വാസ്തുകലശം.  27-ന്  രാവിലെ  ആറിന് തന്ത്രി പുതുശ്ശേരി ഇല്ലത്ത്  പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൂജാദി കര്‍മങ്ങളും പുന: പ്രതിഷ്ഠാ ചടങ്ങും. ഉച്ചക്ക് രണ്ടിന് ദൈവത്തെ മലയിറക്കല്‍.  വൈകീട്ട് അഞ്ചിന് മുത്തപ്പന്‍ വെള്ളാട്ടം.  ആറിന് ഗുളികന്‍ വെള്ളാട്ടം.  രാത്രി എട്ടിന് എടലാപുരത്ത് ചാമുണ്ഡി, കുടിവീരന്‍ എന്നീ തെയ്യങ്ങളുടെ  തോറ്റം. തുടര്‍ന്ന് പ്രസാദ സദ്യ. 11-ന് കളിക്കപ്പാട്ട്.തുടര്‍ന്ന് കലശം എഴുന്നള്ളത്ത്.  പുലര്‍ച്ചെ നാലിന്  ഗുളികന്‍ തെയ്യം. അഞ്ചിന് കുടിവീരന്‍ തെയ്യം, രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടം.  എട്ടിന്  എടലാപുരത്ത് ചാമുണ്ഡിഅമ്മയുടെ തിറയാട്ടം. ഉച്ചക്ക് പ്രസാദ സദ്യ.

0/Post a Comment/Comments