Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ പഞ്ചായത്ത്, കാഞ്ഞിരോട് തണല്‍ ഇ.ഐ.സി. എന്നിവ ചേര്‍ന്ന് സൗജന്യ ഭിന്നശേഷി തിരിച്ചറിയല്‍ ക്യാമ്പ് 23-ന് നടത്തും

മയ്യില്‍ പഞ്ചായത്ത്, കാഞ്ഞിരോട് തണല്‍ ഇ.ഐ.സി. എന്നിവ ചേര്‍ന്ന് സൗജന്യ ഭിന്നശേഷി തിരിച്ചറിയല്‍ ക്യാമ്പ് 23-ന് നടത്തും

മയ്യില്‍: മയ്യില്‍ പഞ്ചായത്ത്, കാഞ്ഞിരോട് തണല്‍ ഇ.ഐ.സി. എന്നിവ ചേര്‍ന്ന് സൗജന്യ ഭിന്നശേഷി തിരിച്ചറിയല്‍ ക്യാമ്പ് 23-ന് നടത്തും. രാവിലെ പത്തിന് മയ്യില്‍ സമഗ്ര ശിക്ഷ പദ്ധതിയുടെ ബി.ആര്‍.സി. ഹാളില്‍ മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യും.  ഡോക്ടര്‍മാര്‍, ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്,  സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എജുക്കേറ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുക. രണ്ട് വയസ്സിനും 14 വയസ്സിനുമിടയിലുള്ളവര്‍ക്ക് പങ്കെടുക്കാം. കുട്ടികളിലെ പഠന പ്രയാസങ്ങള്‍, വളര്‍ച്ചാ വെല്ലുവിളികള്‍, ചലന പ്രയാസങ്ങള്‍, ഭൗതിക പരിമിതികള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ള കുട്ടികലെ നിര്‍ദ്ധേശിക്കാവുന്നതാണ്.  രജിസ്‌ട്രേഷന്; 6238530169

0/Post a Comment/Comments