Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 18 പേര്‍ സേനയിലേക്ക്: നാടിന്നഭിമാനമായി മയ്യില്‍ ഡ്രോണ്‍ അക്കാഡമി

18 പേര്‍ സേനയിലേക്ക്: നാടിന്നഭിമാനമായി മയ്യില്‍ ഡ്രോണ്‍ അക്കാഡമി

മയ്യില്‍: രാജ്യ സേവനത്തിന് ഡ്രോണ്‍ അക്കാഡമി നല്‍കി വരുന്ന സേവനങ്ങള്‍ മഹനീയമാണെന്നും ചുരുങ്ങിയ കാലം കൊണ്ട് നാനൂറിലധികം പേര്‍ വിവിധ സേനയിലെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പറഞ്ഞു. പരിശീലന കേന്ദ്രത്തില്‍നിന്ന് സേനയിലേക്ക് തിര്‌ഞെടുക്കപ്പെട്ട 18 പേര്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു. ഡ്രോണ്‍ അക്കാഡമി മാനേജിങ്ങ് ഡയരക്ടര്‍ സി. സുമേഷ് വിശദീകരണം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി. ശ്രീജിനി, പഞ്ചായത്തംഗം കെ.വാണീദേവി, പി.വല്‍സലന്‍, യു.ഭവിത തുടങ്ങിയവര്‍ സംസാരിച്ചു.


0/Post a Comment/Comments