Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കലോത്സവ സ്വർണ്ണക്കപ്പിന് പള്ളിക്കുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്ജ്വല സ്വീകരണം

കലോത്സവ സ്വർണ്ണക്കപ്പിന് പള്ളിക്കുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്ജ്വല സ്വീകരണം

കണ്ണൂർ: തൃശൂരിൽ അരങ്ങേറുന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് നൽകുന്ന  സ്വർണ്ണക്കപ്പിന് പള്ളിക്കുന്ന് ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജനുവരി 7) ഉജ്ജ്വല സ്വീകരണം നൽകും.
​
രാവിലെ 11.30-ന് പൊടിക്കുണ്ടിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വർണ്ണക്കപ്പിനെ സ്വീകരിച്ച് ആനയിക്കും. തുടർന്ന് സ്കൂൾ അംഗണത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സ്വർണ്ണക്കപ്പിന് ഹാരം അണിയിച്ച് വരവേൽപ്പ് നൽകും.
​
കണ്ണൂർ കോർപ്പറേഷൻ മേയർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. എം എൽ എ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ (DDE), ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) എന്നിവർക്കൊപ്പം വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സ്വീകരണ ചടങ്ങിൽ പങ്കുചേരും.
​കലോത്സവ ആവേശം ജില്ലയിൽ പടർത്തുന്നതിന്റെ ഭാഗമായി വൻപിച്ച ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും സംഘാടക സമിതിയും പള്ളിക്കുന്നിൽ ഒരുക്കിയിരിക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്