Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

   പുരുഷുവേട്ടന്റെ വേര്‍പാടില്‍ നഷ്ടമായത് മികച്ച  ആധ്യാത്മിക പ്രവര്‍ത്തകന്‍
കണ്ണാടിപ്പറമ്പ്:  മികച്ച ആധ്യാത്മിക പ്രവര്‍ത്തകന്‍, സംഘ പ്രവര്‍ത്തകന്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെ സജീവ സാന്നിധ്യമാണ് പി.വി. പുരുഷോത്തമന്റെ വേര്‍പാടോടെ  ജില്ലക്ക് നഷ്ടമായത്.1997 ല്‍  ധര്‍മശാസ്താ ക്ഷേത്രത്തിലെ നവീകരണ കലശ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലായിരുന്നു ഇദ്ധേഹം.  കണ്ണാടിപ്പറമ്പിലെ സത്യനികേതന്‍ എന്ന വീടായിരുന്നു പലപ്പോഴും യൂണിറ്റായി പ്രവര്‍ത്തിച്ചിരുന്നത്. ക്ഷേത്രത്തിലെ നാമജപ പ്രദക്ഷിണം,രാമായണ പാരായണം എന്നിവ  ഇദ്ധേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ആദ്യകാലത്ത് തുടങ്ങിയിരുന്നത്.ബിജെപി അഴീക്കോട് മണ്ഡലം  ഭാരവാഹിയായി പ്രവര്‍ത്തിക്കുമ്പോള്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മല്‍സരിച്ചിരുന്നു.  കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്ര നിര്‍മ്മാണത്തിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.

0/Post a Comment/Comments