ട്വന്റി -20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 24-ന് തുടങ്ങും
മയ്യില്‍: പവര്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ട്വന്റി- 20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 24, 25 തീയ്യിതികളിലായി നടത്തും. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് പരിപാടി. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാണിക്കോത്ത്, കണ്‍വീനര്‍ ബാബു പണ്ണേരി, സി.പ്രമോദ്, രാഹുല്‍ മാണിക്കോത്ത്, രാജു പപ്പാസ്, ഒ.എം. അജിത്ത്, എ.കെ. രാധാകൃഷ്ണന്ഡ, ആര്‍ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പവര്‍ ക്രിക്കറ്റ് കല്ബ്ബ് എസ്എംഎ ബാധിതനായ രണ്ടര വയസ്സുകാരന്‍ ലിക്ഷിത്തിനുള്ള ചികിത്സക്കായി സമാഹരിച്ച തുക ചികിത്സ കമ്മിറ്റി പ്രവര്‍ത്തകരായ മാണിക്കോത്ത് സുരേന്ദ്രന്‍ നമ്പ്യാര്‍, രവി മാണിക്കോത്ത് ,ഷിബു എന്നിവര്‍ക്ക് കൈമാറി.
Post a Comment