പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലകാല നടയരി പൂജയുടെ സമാപനമായ ഡിസംബർ 25ന് പൊങ്കാല സമർപ്പണവും ധനു 10 അടിയന്തിരവും രാവിലെ 8 മണിക്ക് നട തുറക്കൽ രാവിലെ 9 മണിക്ക് പണ്ടാര അടുപ്പിൽ ക്ഷേത്ര എംബ്രോൻ അഗ്നി പകരുന്നതോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമാകും.
പണ്ടാരടുപ്പിൽ നിന്നും ക്ഷേത്ര ഭാരവാഹികളും ഊരാൻമാരും ചേർന്ന് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും തുടർന്ന് നിവേദ്യാതി പൂജകൾ ശ്രീ കൂറുമ്പ പുതിയ ഭഗവതി, ദണ്ഡൻ ഘണ്ഠകർണ്ണൻ, വിഷ്ണുമൂർത്തി, വീരൻ എന്നിവരുടെ പൂജകൾ തുടർന്ന് മൂവരുടേയും തിരുമർത്തനം. നടത്തുന്നതിനു ശേഷം ഭക്തജനങ്ങൾക്ക് കുളിർമ നൽകി കനക രത്ന സമർപ്പിക്കും.
1 മണിക്ക് സദ്യക്കുശേഷം 4:30ന് പണ്ടാരപ്പുരയിൽ തിരുവായുധം തിരിച്ച് എഴുന്നള്ളിച്ച് മണ്ഡലകാല നടേരി പൂജയ്ക്ക് സമാപനം കുറിക്കും.

Post a Comment