കുറ്റ്യാട്ടൂർ : ഭാരതീയ വിദ്യാ നികേതൻ, കണ്ണൂർ ജില്ലാ കലോത്സവം 'സിന്ദൂരം 2025'ന് കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാ നികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു.
21 നവംബർ 2025ന് വൈകുന്നേരം പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾ ആലപിച്ച പ്രാർത്ഥന ഗീതത്തോടെ ഉദ്ഘാടസദസ്സിന് ആരംഭം കുറിച്ചു. ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ രക്ഷാധികാരിയും, സ്വാഗതസംഘം ചെയർമാനുമായ ഡോ.ഇടൂഴി ഭവദാസൻ നമ്പൂതിരി, കൊൽക്കത്ത സാഹ ഇൻസ്റ്റിറ്റ്യൂട്ട് Rtd.Sr. scientist, സ്വാഗതസംഘം ചെയർമാനുമായ ഡോ.പി.എ.ജി.നമ്പീശൻ എന്നിവർ വിശിഷ്ടാതിഥികളായി. കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ പ്രിൻസിപ്പാൾ ശ്രീമതി സ്നേഹജ കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ ദേശീയ കായിക ശാസ്ത്രമേളകളിൽ ഉന്നതസ്ഥാനം നേടിയ വിജയികൾക്കുള്ള ഉപഹാര സമർപ്പണം ചടങ്ങിൽ നിർവഹിച്ചു.
ശ്രീശങ്കരസേവ ട്രസ്റ്റ് ട്രസ്റ്റി സുബേദാർ മേജർ രാധാകൃഷ്ണൻ ടിവി, ക്ഷേമ സമിതി പ്രസിഡണ്ട് സി കെ നാരായണൻ കൊട്ടോളിപ്രം, മാതൃസമിതി വൈസ് പ്രസിഡണ്ട് ശ്രീമതി ദിവ്യ പ്രകാശ് എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി ജോ. കൺവീനർ ശ്രീ അർജുൻ മോഹനൻ നന്ദിയും പറഞ്ഞു.
Post a Comment