മയ്യിൽ: അന്തരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്രശിക്ഷ തളിപ്പറമ്പ് സൗത്ത് ബിആർസി ശിലപശാല സംഘടിപ്പിച്ചു. വേളം പൊതുജന വായനശാലയുമായി ചേർന്ന് സംഘടിപ്പിച്ച മുത്തുമാല നിർമാണ ശിൽപശാലയിൽ ഓട്ടിസം സെൻ്ററിലെ പഠിതാക്കളുടെ രക്ഷിതാക്കൾ പങ്കെടുത്തു. പരിപാടി ബി.പി.സി. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് കെ.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.പി. നഫീറ, അനുശ്രീ രാഘവൻ, എം. ധന്യ എന്നിവർ സംസാരിച്ചു. കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക എ. കെ. ദിവ്യ ക്ളാസ് നയിച്ചു. ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി.

Post a Comment