Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ഇന്ധന വില ഏകീകരിക്കണം: ഡീലേഴ്‌സ് അസ്സോസിയേഷന്‍
 പടം16hari40  ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസ്സോസിയേഷന്‍ എ.കെ.എഫ്.പി.ടി. സംസ്ഥാന അധ്യക്ഷന്‍ ടോമി തോമസ്  ഉദ്ഘാടനം ചെയ്യുന്നു
 നാറാത്ത്:  ദേശീയ അടിസ്ഥാനത്തില്‍ ഇന്ധന വില ഏകീകരിക്കണമെന്ന്  ജില്ല പെട്രോളിയം ഡീലേഴ്‌സ് അസ്സസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.മാഹിയില്‍ നിന്നുള്ള ഇന്ധന ക്കടത്ത് തടയണമെന്നും നിവേദനത്തിലുണ്ട്. ഡീലേഴ്‌സ് ട്രസ്റ്റ് മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എ.കെ.എഫ്.പി.ടി. സംസ്ഥാന അധ്യക്ഷന്‍ ടോമി തോമസ്  ഉദ്ഘാടനം ചെയ്തു. കെ.ഡി.പി.ഡി.എ. പ്രസിഡന്റ് ടി.വി.ജയദേവന്‍ അധ്യക്ഷത വഹിച്ചു. പെട്രോളിയം ട്‌ഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി  ചെയര്‍മാന്‍ ലൂക്ക് തോമസ് പ്രഭാഷണം നടത്തി.  ടോംസ്‌കറിയ,ശ്രീരാജ്, കെ.ഷംസുദ്ധീന്‍, സെക്രട്ടറി എം.അനില്‍, മൂസ ബി.ചെര്‍ക്കള, ആര്‍.രാജേഷ്,സി.ഹരിദാസ്, ടി.വി.ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.  ഭാരവാഹികള്‍:  സി.ഹരിദാസ്(പ്രസി) എം.അനില്‍( ജന.സെക്ര.)എം.പി.ധനേഷ്(ഖജ)

0/Post a Comment/Comments