![]() |
| കണ്ണൂർ കലക്ടറേറ്റിലെത്തിയ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ സഞ്ജയ് കുമാറിനെ ജില്ലാ കലക്ടർ അരുൺ കെ വിജയൻ സ്വീകരിക്കുന്നു |
ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ സഞ്ജയ് കുമാർ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ സന്ദർശനം നടത്തി. കലക്ടറേറ്റിലെത്തിയ അദ്ദേഹം ജില്ലാ കലക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയത്. ജില്ലയിൽ നിലവിൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി എസ്‌ഐആർ ഫോമുകൾ വിതരണം ചെയ്തുവരികയാണ്. ഇതിന്റെ പുരോഗതി ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അവലോകനം ചെയ്തു. ഇആർഒമാർ ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കലക്ടർ എഹ്‌തെദ മുഫസ്സിർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, ഇആർഒമാർ എന്നിവർ സംബന്ധിച്ചു. അഡീഷനൽ സിഇഒ കേരള ടി അനീഷ് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറെ അനുഗമിച്ചു.

Post a Comment