കുറ്റിയാട്ടൂരില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്. പോരാട്ടം കനക്കും
പടം.19hari20 യു.ഡി.എഫ്. കുറ്റിയാട്ടൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ദിവസങ്ങളിലായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുറത്തു വന്നു. ചട്ടുകപ്പാറ ഇന്ദിരാഭവനില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെ.പി.സി.സി.അംഗം വി.പി.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയര്‍മാന്‍ എ. അബ്ദുള്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ച. പുതുതായി കൂട്ടിചേര്‍ത്ത് രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടെ 19 ലും യു.ഡി.എഫ്. മല്‍സരിക്കും. എല്‍.ഡി.എഫ്. മേല്‍ക്കൈയുള്ള പഞ്ചായത്തില്‍ ചെറുവല്ലമൊട്ട വാര്‍ഡ് ഒഴികെയുള്ളതിലാണ് തീരുമാനമായത്. ചെറുവത്തലമൊട്ട വാര്‍ഡ് ലീഗിന് വേണമെന്ന് കാര്യച്ചിലാണ് തീരുമാനമാകാത്തത്.വി.പത്മനാഭന്‍, കെ.എം.ശിവദാസന്‍, മണ്ഡലം പ്രസിഡന്‍ര് പി.കെ.വിനോദ്, സി.കെ.മഹറൂഫ്, വി.രാഹുലന്‍, ബാഷിം ഇളമ്പയില്‍, കെ.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡുകള്‍,യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍. 1. കെ.വി.ജൂലി ടീച്ചര്‍, 2.എം.വി.സ്വപ്‌ന 3.ടി.വി.മൂസ 4.കെ.പി.പ്രഭാകരന്‍.5.അമല്‍ കുറ്റിയാട്ടൂര്‍ 6. എന്‍.പി.ഷാജി.7.പി.പി.ബീന. 8.വി.സി.നാരായണന്‍, 9.എം.ഷൈന.10.വി.വി.സലന. 11.ദര്‍ശന സുരേഷ് 12.കെ.വി.ജുവൈരിയ 13.ടി.പി.മുഹമ്മദ് യാസിര്‍ 14.വി.രാഹുലന്‍ 16. ചിത്ര ടീച്ചര്‍. 17. പി.കെ. വിനോദ്. 18. യൂസഫ് പാലക്കല്‍. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ണമായ തോതില്‍ നടന്നു വരികയാണ്.
മയ്യിലും കുറ്റിയാട്ടൂരും മുഴുവന്‍ വാര്‍ഡിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
മയ്യില്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളിലും കുറ്റ്യോട്ടൂര്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മണ്ഡലം പ്രസിഡന്റ്് ശ്രീഷ് മീനാത്ത് അറിയിച്ചു. നിലവില്‍ ആറ് വാര്‍ഡുകളില്‍ മാത്രമാണ് തീരുമാനം വൈകുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ ലഭിക്കുന്നതിന് പ്രയാസമില്ലെന്നും അരിയിച്ചു.
Post a Comment