Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ഉറ്റ സുഹൃത്തുക്കളുടെ  ക്രിക്കറ്റാവേശമെത്തിച്ചത്  അക്കാഡമിയൊരുക്കുന്നതില്‍.
മൂന്നക്കറിലുള്ള  മൈതാനം പൂര്‍ത്തിയായത് ഉപേക്ഷിച്ച ചെങ്കല്‍പ്പണയില്‍
എം.കെ.ഹരിദാസന്‍
പടം. 31hari30 മയ്യില്‍ പഞ്ചായത്തിലെ  പത്താംവാര്‍ഡില്‍ പൊറോളത്തിന് സമീപം ഒരുങ്ങുന്ന ക്രിക്‌സോണ്‍ ക്രിക്കറ്റ് അക്കാഡമിയും ക്ലബ്ബും
 മയ്യില്‍:  കുട്ടിക്കാലം മുതല്‍ ക്രക്കറ്റ് കളിച്ച് വളര്‍ന്ന സുഹൃത്തുക്കളുടെ ദീര്‍ഘകാലത്തെ ആഗ്രഹം പൂര്‍ത്തിയായത് ഒറ്റപ്പെട്ട സ്ഥലത്തെ ഉപേക്ഷിച്ച ചെങ്കല്‍പ്പണയില്‍ കിടിലന്‍ മൈതാനമൊരുക്കി.  മൂന്നക്കേറില്‍ തയ്യാറായ പ്രകൃതി ദത്ത ടര്‍ഫ് മൈതനാവും അക്കാഡമിയും നെറ്റ് പ്രാക്ടീസിനുള്ള സൗകര്യങ്ങളും നവംബര്‍ രണ്ടിന്  കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ്  സെക്രട്ടറി ബിനീഷ് കോടിയേരി ഉദ്ഘാടനം നടത്തും.  കമ്പിലെ സ്വകാര്യ വിദ്യാഭ്യാസ ്‌സഥാപന ഉടമയും കമ്പില്‍ അപ്പാച്ചി ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപകനുമായ വി.പി. ഫൈസലും സുഹൃത്തുക്കളായ ലോറി ഡ്രൈവര്‍ നിരന്തോടിലെ കെ.പി. ജസീം,  മയ്യില്‍ നിരത്തുപാലത്തിനു സമീപത്തെ  ഇ.പി. സാദിഖ് എന്നിവരാണ്  വരും തലമുറയിലെ ക്രിക്കറ്റ് പേമികള്‍ക്കായി മൈതാനവും അനുബന്ധ സൗകര്യങ്ങളും അന്താരാഷ്ട നിലവാരത്തിലൊരുക്കാന്‍  മാസങ്ങളായി വിയര്‍പ്പൊഴുക്കുന്നത്. ഫ്‌ളഡ് ലൈറ്റുകള്‍,  ടോയ്‌ലറ്റുകള്‍, ബാത് റൂമുകള്‍, പരിശീലനത്തിനായുള്ള മികച്ച സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഐസിസി  ലെവല്‍ ഒന്ന് ഇന്‍സ്ട്രക്ടര്‍ രാഹുല്‍രാജേന്ദ്രയാണ്  പരിശീലകന്‍. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷനാണ് സാങ്കേതിക വിവരങ്ങളും മറ്റ് കാര്യങ്ങളും നല്‍കി വരുന്നത്. മയ്യില്‍ പഞ്ചായത്ത്,  സ്‌പോര്‍ട്‌സ് കൗണ്‍സില്‍,  കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ എന്നിവരുട അനുമതിയോടെയാണ് 120X 120 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ ക്രിക്‌സോണ്‍ എന്ന പേരില്‍ ക്ലബ്ബ് സ്ഥാപിച്ചത്.  ക്ലബ്ബ്  സ്ഥാപിക്കുന്നതിന് മുന്നോടിയായി മൂവരും ഇതര സംസ്ഥാനങ്ങളിലും സംസ്ഥാനത്തിനകത്തെയും വിവിധയിടങ്ങളിലെത്തി പഠനം നടത്തിയിരുന്നു.  തുടര്‍ന്ന്  അനുയോജ്യമായ സ്ഥലം ലഭിക്കുന്നതിനായി മൂന്നു വര്‍ഷം അലയേണ്ടി വന്നിരുന്നു. ഒടുവിലാണ് മയ്യില്‍ പഞ്ചായത്തിലെ കാഞ്ഞിരത്തട്ടിനു സമീപത്തെ ഉപേക്ഷിച്ച ചെങ്കല്‍പണ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. സ്ഥലമുടമ നാറാത്തെ  പുത്തന്‍ വീട്ടില്‍ ഹരിദാസനില്‍ നിന്ന് വാടകക്കെടുത്താണ്  അക്കാഡമി സ്ഥാപിച്ചത്.  പെണ്‍കുട്ടികല്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക പരിശീലനത്തിനും സൗര്യങ്ങളാണുള്ളത്.  നവംബര്‍ രണ്ടിന് വൈകീട്ട് മയ്യില്‍ പഞ്ചാത്ത് പ്രസിഡന്റ് എം.വി. അജിതയുടെ അധ്യക്ഷതയിലാണ് ഉദ്ഘാടനം ചടങ്ങുകല്‍.  ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് എ. അഭിമന്യു ഇന്‍ഡോര്‍ പ്രാക്ടീസ് കോര്‍ട്ട് ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments