സോപാനം കലാ-കായികവേദി വായ നശാല & ഗ്രന്ഥാലയം പഴശ്ശി - ഞാലിവട്ടം വയൽ ആഭിമുഖ്യത്തിൽ നടന്ന ലോക വയോജന ദിനാഘോഷം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. സോപാനം സെക്രട്ടറി ഇ.സുഭാഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡണ്ട് ടി. ബൈജു അധ്യക്ഷം വഹിച്ചു. പി.പി രവീന്ദ്രൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു. സോപാനം ജോയിൻ്റ് സെക്രട്ടറി സുഷാന്ത്. കെ.എം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. വിവിധ കലാ-കായികമത്സരങ്ങളും കലാപരിപാടികളും നടന്നു. മീനാത്ത് ദാമോധരൻ സമ്മാനദാനകർമ്മം നിർവ്വഹിച്ചു.


Post a Comment