ടൂറിസം വകുപ്പ് നിര്‍മിച്ച വേളം ക്ഷേത്രം തീര്‍ത്ഥാടക സത്രം കാട് കയറി നശിക്കുന്നു
പടം. 23hari50 വേളം മഹാഗണപതിക്ഷേത്രം തീര്‍ത്ഥാടന സത്രം കാട് കയറിയ നിലയില്‍
മയ്യില്‍: സംസ്ഥാന ടൂറിസം വകുപ്പ തീര്‍ത്ഥാടന ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വേളം മഹാഗണപതിക്ഷേത്രം തീര്‍ത്ഥാടക സത്രം കാട് കയറി നശിക്കുന്നു. ജീല്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍രെ നിര്‍ദ്ധേശത്തോടെ 2006 ലാണ് ക്ഷേത്രം വളപ്പില്‍ തീര്‍ത്ഥാടക സത്രം നിര്‍മിക്കാന്‍ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കെ.സി.വേണുഗോപാല്‍ അനുമതി നല്‍കിയിരുന്നത്. 2008ല്‍ ഉദ്ഘാടനം നട
ത്തിയെങ്കിലും പദ്ധതിയില്‍ ഉദ്ധേശിച്ച രീതിയില്‍ സത്രം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറെക്കാലം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ നല്‍കിയെങ്കിലും പിന്നീട് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ഉത്തര മലബാറിലെ പ്രമുഖ ഗണപതി ക്ഷേത്രമായ വേളത്ത് തളിപ്പറമ്പിലെ രാജ രാജേശ്വര ക്ഷേത്രത്തിലെത്തുന്ന ഇതര സംസ്ഥാനത്തെ ഭക്തര്‍ക്കും മറ്റും താമസ സൗകര്യമൊരുക്കലായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സത്രത്തിന് വേണ്ടത്ര പ്രചാരണം നല്‍കാനോ സംരക്ഷിക്കാനോ ശ്രദ്ധിക്കാത്തതാണ് കാട് കയറാനിടയാക്കിയത്. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് തികച്ചും സൗജന്യമായി താമസിക്കാനായി ദേവസ്വം ബോര്‍ഡും ടൂറിസം വകുപ്പും നടപടിയൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
ദേവസ്വം ബോര്‍ഡ് ആനാസ്ഥ വെടിയണം
മലബാര്‍ദേവസ്വം ബോര്‍ഡ് വേളം ഗണപതിക്ഷേത്രത്തിലെ തീര്‍ത്ഥാടക സത്രം നവീകരിക്കാനോ ശുചീകരിച്ച് ഉപയോഗപ്രദമാക്കാനോ നടപടിയെടുക്കാത്തത് അപലപനീയമാണ്. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പും ദേവസ്വം ബോര്‍ഡും കാണിക്കുന്ന അനാസ്ഥ വെടിയണം
ഇ.കെ.മധു, പൊതുപ്രവര്‍ത്തകന്‍.
സത്രത്തെ തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കണം
വേളം മഹാഗണപതിക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രദേശത്തെ പ്രമുഖ ക്ഷേത്രങ്ങള്‍, പ്രധാന്യം, റൂട്ട് എന്നിവ വിശദീകരിച്ച് നല്‍കാനും സത്രത്തില്‍ താമസിക്കാനുമുള്ള വിവരങ്ങള്‍ ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.
ലക്ഷമണന്‍ പച്ച, പ്രദേശവാസി
Post a Comment