കുറ്റിയാട്ടൂർ കേളോത്ത് കൈതേരി എടം തറവാടിന്റെ കുടുംബസംഗമം കുടുംബക്ഷേത്രമായ ഗണപതി മഠത്തിൽ വച്ച് നവമി ദിവസം നടന്നു. കെ. കെ. ശ്രീനിവാസൻറ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം കെ.കെ. പത്മനാഭൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കെ കെ സുജാത സ്വാഗതം പറഞ്ഞു. കെ കെ ഉദയഭാനു, കെ.സി. കനകവല്ലി എന്നിവർ ആശംസ പറഞ്ഞു. കെ. ഇ.ശ്യാമള നന്ദി പറഞ്ഞു.
കുടുംബത്തിലെ സീനിയർ മെമ്പർമാരെ ആദരിച്ചു. അഡ്വക്കേറ്റ് വേങ്ങയിൽ ശിവദാസൻ നായനാരെയും ആദരിച്ചു. ക്ഷേത്രം മേൽശാന്തി ഇടവലത്തില്ലം അജിത്ത് നമ്പൂതിരി പ്രഭാഷണം നടത്തി. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടന്നു.

Post a Comment