Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വള്ളുവന്‍കടവിലെ ഓളപരപ്പില്‍ നിറഞ്ഞാടി വള്ളങ്ങള്‍ ജലരാജാക്കന്‍മാരായി പാടിച്ചോനും വയല്‍ക്കര വെങ്ങോട്ടും ജലറാണി പാടിച്ചോന്‍ അച്ചാംതുരുത്തിയും

വള്ളുവന്‍കടവിലെ ഓളപരപ്പില്‍ നിറഞ്ഞാടി വള്ളങ്ങള്‍ ജലരാജാക്കന്‍മാരായി പാടിച്ചോനും വയല്‍ക്കര വെങ്ങോട്ടും ജലറാണി പാടിച്ചോന്‍ അച്ചാംതുരുത്തിയും

കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവില്‍ നടന്ന ഉത്തരമേഖലാ വള്ളം കളി മല്‍സരത്തില്‍  പുരുഷന്‍മാരുടെ 15 പേര്‍തുഴ മല്‍സരത്തില്‍ വിജയത്തിലേക്ക് കുതിക്കുന്ന പാലിച്ചോന്‍ അച്ചാംതുരുത്ത് ടീം (ജിഷ്ണു ഫോട്ടോഗ്രാഫര്‍)


മയ്യില്‍:  ആര്‍പ്പോ വിളികള്‍ക്കിടയില്‍ പാടിച്ചോന്‍ അച്ചാംതുരിത്തിന്റ്  പേര്‍ ഉച്ചഭാഷിണിയില്‍ മുഴങ്ങിയപ്പോള്‍ വള്ളുവന്‍കടവ് ദേശം കരഘോഷത്തിലമര്‍ന്നു. ദേശത്തിന്റെ ആവേശമായ ഉത്തരമേഖലാ വള്ളുവന്‍കടവ് വള്ളംകളി മല്‍സരത്തിലെ  15 പേര്‍ തുഴയുന്ന പുരുഷന്‍മാരുടെയും വനിതകളുടെയും ചുരുളന്‍ വള്ളംകളി മല്‍സരത്തിലാണ് പാടിച്ചോന് ജലരാജന്‍ പട്ടം ലഭിച്ചത്. പുരുഷന്‍മാരുടെ  മൂന്നാം പാദ മല്‍സരത്തില്‍ ആറ് ടീമുകളാണുണ്ടായിരുന്നത്. ന്യൂ ബ്രദേഴ്‌സ മയ്യിച്ചക്ക് രണ്ടും എ.കെ.ജി. മയ്യിച്ചക്ക് മൂന്നും സ്ഥാനവും ലഭിച്ചു. ന്യൂ ബ്രദേഴ്‌സ് മയ്യിച്ച, ഫൈറ്റിങ്ങ് സ്റ്റാര്‍ കുറ്റിവയല്‍, കൃഷ്ണപ്പിള്ള കാവുംചിറ,  ഇ.എം.എസ്. മുഴക്കീല്‍ എന്നീ ടീമുകളാണ് മല്‍സര രംഗത്തുണ്ടായിരുന്നത്.  വനിതകളുടെ  ഒന്നാം പാദ മല്‍സരത്തില്‍ രണ്ടാം സ്ഥാനം വയല്‍ക്കര വെങ്ങോട്ടും മൂന്നാം സ്ഥാനം വയല്‍ക്കര മയ്യിച്ചയും  പങ്കിട്ടു.  25 പേര്‍ തുഴയെറിഞ്ഞ പുരുഷന്‍മാരുടെ ഫൈനല്‍ മല്‍സരത്തില്‍ വയല്‍ക്കര വേങ്ങോട്ടിന് ഒന്നാം സ്ഥാനം ലഭിച്ചു.  പാലിച്ചോന്‍ അച്ചാംതുരുത്തിന് രണ്ടും  ന്യൂ ബ്രദേഴ്‌സിന് മുന്നും സ്ഥാനം ലഭിച്ചു.
  അപൂര്‍വമായി നടക്കുന്ന ജലോല്‍സവത്തിന് സാക്ഷിയാകാന്‍ വള്ളുവന്‍കടവിലെ ഓളപരപ്പിനരികെയെത്തിയത്  ആയിരങ്ങള്‍. കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് രാവിലെ മുതല്‍ അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെയാണ് ആളുകളൊഴുകിയെത്തിയത്. വിശാലമായ  പുഴക്കരയില്‍ പ്രത്യേക തയ്യാറാക്കിയ വേദിയില്‍ കെ.വി. സുമേഷ് എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശന്‍ അധ്യക്ഷത വഹിച്ചു.  സിനിമാ സീരിയല്‍ നടി  സൗപര്‍ണിക സുഭാഷ്, ഡി.എസ്.സി. കമാണ്ടന്റ്  കേണല്‍ പരംവീര്‍ നാഗ്ര എന്നിവര്‍ ചേര്‍ന്ന് വള്ളം കളി ഫ്‌ലാഗ് ഓഫ് ചെയ്തു.  സ്വാഗത സംഘം ചെയര്‍മാന്‍ രാജന്‍ അഴീക്കോടന്‍, പി.ശ്രുതി, കെ.അച്യൂതന്‍,കെ.വി. മുരളിമോഹന്‍ എന്നിവര്‍ സംസാരിച്ചു.  മുന്നുവിഭാഗങ്ങളിലുമുള്ള ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് വള്ളുവന്‍കടവ് മുത്തപ്പന്‍ ക്ഷേത്രം ക്യാഷ്‌പ്രൈസും ട്രോഫിയും സമ്മാനിച്ചു. 

വീഡിയോസ് 

ഫേസ്ബുക്ക് 

👇🏻👇🏻👇🏻👇🏻👇🏻

മയ്യിൽ വാർത്തകൾ ഫേസ്ബുക്ക്

യൂട്യൂബ്

മയ്യിൽ വാർത്തകൾ യൂട്യൂബ്
















0/Post a Comment/Comments