തെരുവു നായ വേദിയിലെത്തി ആക്രമിച്ച സംഭവം: രാധാകൃഷ്ണന് അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ദിനം
പടം.7hari30 തെരുവുനായ ബോധവവത്കരണ നാടകത്തിനിടെ വേദിയിലേക്ക് തെരുവുനായ ഓടിയെത്തി കടിച്ചു പരിക്കേല്‍പ്പിച്ച നാടക പ്രവര്‍ത്തകന്‍ പി. രാധാകൃഷ്ണന്‍
മയ്യില്‍: മുന്ന പതിറ്റാണ്ട് കാലത്തെ നാടകാഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഏടായാണ് അഭിനയത്തിനിടയില്‍ തെരുവു നായയുടെ കടിയേറ്റ സംഭവത്തെകുറിച്ച് രാധാകൃഷ്ണന് പറയാനുള്ളത്. അഭിലാഷ് കണ്ടക്കൈ രചനയും സംവിധാനവും നിര്‍വഹിച്ച പേക്കാലം ഏകപാത്ര നാടകാവതരണം തുടങ്ങി അഞ്ച് മിനിട്ട് പിന്നിട്ടപ്പോഴാണ് ഏങ്ങുനിന്നോ ഓടിയെത്തിയ തെരുവുനായ ആള്‍ക്കൂട്ടത്തിനിടയിലൂടെ വേദിയിലെത്തിയത്. കുരച്ച് കുരച്ചെത്തിയ നായ രാധാകൃഷ്ണന്റെ വലതുകാലിന് കടിച്ചു പരിക്കേല്‍പ്പിച്ചെങ്കിലും അഭിനയം നിര്‍ത്തിയതുമില്ല. നാടകത്തില്‍ തെരുവു നായ അച്ഛനെയും മകളെയും അക്രമിക്കുന്ന അതേ സന്ദര്‍ഭത്തിലാണ് നായയെത്തിയെന്നത് നാടകാസ്വാദനത്തില്‍ മുഴുകിയവരില്‍ വേറിട്ടൊന്നും തോന്നിച്ചതുമില്ല.പശ്ചാത്തലത്തില്‍ നായയുടെ കുര മൈക്കിലൂടെ ഉയര്‍ന്നതോടെയാണ് സംഭവം നടന്നത്. ഒടുവില്‍ വേദിക്കരികിലിരുന്നയാളാണ് നായയെ പിന്തിരിപ്പിക്കുന്നത്. തുടര്‍ന്ന് 15 മിനിറ്റോളം കാലിലെ വേദന കടിച്ചമര്‍ത്തിയാണ് ഇദ്ധേഹം അഭിനയം പൂര്‍ത്തിയാക്കിയത്.വര്‍ഷങ്ങളായി നാടാകാഭിനയവും ഓണക്കാലാത്ത് മാവേലി വേഷം ധരിച്ചെത്തുന്നതും മുലം നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനാണ്. പേക്കാലത്തിന്റെ അഞ്ചാമത്തെ വേദിയിലാണ് കഥാ സന്ദര്‍ഭത്തെ ഉചിതമാക്കിക്കൊണ്ട് തെരുവാനായയുടെ രംഗപ്രവേശമുണ്ടായത്. നാടകം പൂര്‍ത്തിയായതോടെ സംഘാടകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും ചെയ്തു. കണ്ണൂരിലെ പത്രമാധ്യമ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
Post a Comment