കണ്ണൂര്‍: മൂന്നാമത് ഉത്തരമേഖല വള്ളുവന്‍കടവ് വള്ളംകളി ജലോത്സവം 26ന് രാവിലെ 11ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് എം.എല്‍.എ അധ്യക്ഷനാകും. 12 മണിമുതലാണ് വള്ളംകളി മത്സരം ആരംഭിക്കുക. 14 വള്ളംകളി ടീമുകള്‍ പങ്കെടുക്കും. 25 പേര്‍ തുഴയുന്ന 14 വള്ളങ്ങളും 15 പേര്‍ തുഴയുന്ന 14 വള്ളങ്ങളും 10 വനിതകള്‍ തുഴയുന്ന ഒന്‍പത് വള്ളങ്ങളും ഉള്‍പ്പെടെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. മൂന്നാം സ്ഥാനം വരെയെത്തുന്നവര്‍ക്ക് വള്ളുവന്‍കടവ് മുത്തപ്പന്‍ മടപ്പുര വക ക്യാഷ് അവാര്‍ഡ് ലഭിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ. സുധാകരന്‍ എം.പി സമ്മാനദാനം നിര്‍വഹിക്കുമെന്ന് ചെയര്‍മാന്‍ രാജന്‍ അഴീക്കോടന്‍, ടി. ഗംഗാധരന്‍, എം.കെ രമേശന്‍, എം.ഒ രാമകൃഷ്ണന്‍, ചോറന്‍ ഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Post a Comment