വള്ളുവന്‍കടവിലെ തണ്ണീര്‍ത്തടവും കണ്ടല്‍ക്കാടുകളും മണ്ണിട്ട് നികത്തുന്നു
പടം. 25hari57 നാറാത്ത്് പഞ്ചായത്തിലെ വള്ളുവന്‍കടവില്‍ തണ്ണീര്‍ത്തടവും കണ്ടല്‍ക്കാടുകളും മണ്ണിട്ട് നികത്തുന്ന നിലയില്‍.
മയ്യില്‍: പരിസ്ഥിതി പ്രാധാന്യമേറെയുള്ള കാട്ടാമ്പള്ളി തണ്ണീര്‍ത്തടത്തിന്റെ ഭാഗമായ വള്ളുവന്‍കടവിലെ കയ്പാട് പ്രദേശങ്ങളും കണ്ടല്‍ക്കാടുകളും വ്യാപകമായി മണ്ണിട്ട് നികത്തുന്നു. നാറാത്ത് പഞ്ചായത്തിലെ വെണ്ടോട്ട് പാലത്തിന് സമീപമാണ് ഏക്കര്‍ കണക്കിന് തണ്ണീര്‍ത്തടം സ്വകാര്യവ്യക്തികള്‍ കോണ്‍ക്രീറ്റ് മാലിന്യവും മണ്ണുമിട്ട് നിറക്കാന്‍ തുടങ്ങിയത്. 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നകതിന് മുമ്പ് പരിവര്‍ത്തനം ചെയ്യപ്പെട്ട ഭൂമിയില്‍ മാത്രമാണ് നിര്‍മ്മാണ പ്രവൃത്തിക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഈ നിയമം ലംഘിച്ചാണ് ഇപ്പോള്‍
വ്യാപകമായി മണ്ണിട്ട് നിറക്കല്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഏക്കരു കണക്കിന് കയ്പാട് ഭൂമിയാണ് ഇകത്തരത്തില്‍ നികത്തിയിട്ടുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post a Comment