Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇവിടെ പഴയ ടയറുകള്‍ക്ക് വലിയ വിലയുണ്ട്: വടുവന്‍ കവലയിലെ ഗതാഗത നിയന്ത്രണത്തിന് അഞ്ചാണ്ടായി പഴയ ടയറുകള്‍ വാഹനമിടിച്ച് തെറിപ്പിക്കുന്ന പഴയ ടയറുകള്‍ കൂട്ടിയിടുന്നത് വ്യാപാരികളും ഡ്രൈവര്‍മാരും

ഇവിടെ പഴയ ടയറുകള്‍ക്ക് വലിയ വിലയുണ്ട്: വടുവന്‍ കവലയിലെ ഗതാഗത നിയന്ത്രണത്തിന് അഞ്ചാണ്ടായി പഴയ ടയറുകള്‍ വാഹനമിടിച്ച് തെറിപ്പിക്കുന്ന പഴയ ടയറുകള്‍ കൂട്ടിയിടുന്നത് വ്യാപാരികളും ഡ്രൈവര്‍മാരും

  ഇവിടെ പഴയ ടയറുകള്‍ക്ക് വലിയ വിലയുണ്ട്:
വടുവന്‍ കവലയിലെ ഗതാഗത നിയന്ത്രണത്തിന്  അഞ്ചാണ്ടായി പഴയ ടയറുകള്‍
വാഹനമിടിച്ച് തെറിപ്പിക്കുന്ന പഴയ ടയറുകള്‍ കൂട്ടിയിടുന്നത് വ്യാപാരികളും ഡ്രൈവര്‍മാരും
പടം.25hari20 കുറ്റിയാട്ടൂരിലെ വടുവന്‍കുളം കവലയിലെ വാഹനങ്ങള്‍ വഴി കാത്തു നില്‍ക്കുന്നു
 മയ്യില്‍: വാഹനങ്ങളില്‍ തിരക്കിട്ട് പോകുന്നവര്‍ വടുവന്‍കുളം കവലയിലെത്തിയാല്‍ നില്‍ക്കും. ടിലപ്പോള്‍ പഴയ ടയറുകളുടെ കൂന കാണാം. പുലര്‍കാലങ്ങളിലാണെങ്കില്‍ ഈ ടയറുകള്‍ റോഡില്‍ അലങ്കോലപ്പെട്ടു കിടക്കുന്ന നിലയിലാകാം.  അഞ്ച് വര്‍ഷമായി ഇവിടെയുള്ള വ്യാപാരികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറക്കാനായി ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്നത്.  ഇവിടെയുണ്ടായ അപകടങ്ങളില്‍ മരണം വരെയുണ്ടായിട്ടും അധികൃതരുടെ മൗനത്തില്‍ കടുത്ത പ്രതിഷേധത്തിലാണിവര്‍. കുറ്റിയാട്ടൂര്‍ ബസാറിനു സമീപത്തെ പ്രവാസിയായിരുന്ന ഗോപിനാഥന്റെ  മരിക്കാനിടയായതോടെയാണ് ഇവിടെ  നാട്ടുകാരുടെ നേതൃത്വത്തില്‍ ടയറുകള്‍ കൂട്ടിയിട്ട് ഗതാഗത നിയന്ത്രണം നടപ്പിലാക്കിയത്. പിന്നീട് വടുവന്‍കുളം വാട്‌സ് ആപ്പ് കൂട്ടായ്മ പിരിവെടുത്ത് വേഗതാ നിയ്ന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.എന്നാല്‍ രാത്രി കാലത്ത് പോകുന്ന വാഹനങ്ങളില്‍ ചിലത് ടയറുകള്‍ തട്ടിതെറിപ്പിച്ചാകും യാത്ര.പലപ്പോഴും റോഡ്  തടസ്സം വരെ സൃഷ്ടിക്കുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ വ്യാപാരികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരാണ് ഇത് പുന സ്ഥാപിക്കുന്നത്. മതിയായ റിഫ്‌ളക്ടറുകളോ, ദിശാ സൂചകങ്ങളോ ഇവിടെയില്ലാത്തതും പ്രശ്‌നങ്ങളാകുകയാണ്. തളിപ്പറമ്പ്,  ശ്രീകണ്ഠാപുരം, പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്ന് മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളാണിതു വഴി യാത്ര നടന്നവരില്‍ ഭൂരിഭാഗവും.

 അപകടത്തിന് കാരണമിതാണ്

വടുവന്‍കുളം കവലയിലെ അപകടങ്ങള്‍ക്ക് പ്രധാന കാരണം കൊളച്ചേരി- ചട്ടുകപ്പാറ- നായാട്ടുപാറ റോഡ് പ്രധാന റോഡ് നവീകരണം നടത്തി മെക്കാടം ടാറിങ്ങ് നടത്തിയതാണ്. എന്നാല്‍ ചാലോട് ഭാഗത്തു നിന്ന് മയ്യില്‍ വരെയുള്ള റോഡ് തകര്‍ന്നു കിടക്കുന്നതുമാണ്.  ചട്ടുകപ്പാറയില്‍ നിന്നും വരുന്ന വാഹനങ്ങള്‍  വടുവന്‍കുളത്തു നിന്നും തിരിഞ്ഞ് പോകുന്നതിന് പകരം  മെക്കാഡം ടാറിങ്ങുള്ള റോഡ് വഴി വേഗത കുറക്കാതെ പോകാനിടയുണ്ടാക്കുന്നു. ചാലോട് നിന്ന് വരകുന്ന വാങനങ്ങള്‍ കവലയില്‍ നിന്ന് ചട്ടുകപ്പാറ ഭാഗത്തേക്കോ മയ്യില്‍ ഭാഗത്തേക്കോ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.
പാതയിലെ പ്രശ്‌നങ്ങള്‍ അഞ്ച് വര്‍ഷമായിട്ടും പരിഹരിച്ചില്ല

വടുവന്‍കുളം കവലയില്‍ അച്ഛന്‍ ഗോപിനാഥന്‍ വാഹനാപകടത്തില്‍ മരിക്കാനിടയായിട്ടും അധികൃതര്‍ പാതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ പഠിക്കാനോ ശ്രമിച്ചിട്ടില്ലെന്നത് ഗൗരവമുള്ളതാണ്. ഇവിടെ ഉചിതമായ ഗതാഗത നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണം.
നവീന്‍ ഗോപിനാഥ്, ഐ.ടി.എഞ്ചിനീയര്‍, കുറ്റിയാട്ടൂര്‍ ബസാര്‍.

 ഗതാഗത തടസ്സം പതിവ്
 വടുവന്‍കുളം കവലയിലെ ഗതഗാത കുരുക്കിന് ഉചിതമായ പരിഹാരം ഉണ്ടായാല്‍ അപകടങ്ങള്‍ കുറക്കാനാകും. ശാസ്തീയമായ ഇടപെടല്‍ ഉണ്ടാകണം.
 രാഗേഷ്, ഉടമ, ഉത്ര ട്രേഡേര്‍സ്്. വടുവന്‍കുളം.

0/Post a Comment/Comments